Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 21, 2025 3:04 am

Menu

Published on September 9, 2013 at 4:36 pm

ഇന്ത്യക്ക് കൂടുതൽ എണ്ണ നൽകാൻ ഇറാന് താൽപര്യം കുറയുന്നു

iran-is-not-intrested-in-increasing-oil-export-to-india

ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യാന്‍ ഇന്ത്യക്ക് ഡോളര്‍ ആവശ്യമില്ല എന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാനുള്ള ഇന്ത്യയുടെ ശ്രമം തകരുന്നു. ഇറാന്‍ ഈ കാര്യത്തിൽ അത്ര താല്‍പര്യം കാണിക്കുന്നില്ല എന്നതാണ് കാരണം.

ഇന്ത്യ-ഇറാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന എണ്ണയില്‍ 45 ശതമാനം തുകക്ക് പകരം ഇന്ത്യയില്‍ നിന്ന് അവര്‍ വസ്തുക്കള്‍ ഇറക്കുമതി ചെയ്യുകയാണ് പതിവ്. പൊതുമേഖലാ ബാങ്കായ യൂക്കോ ബാങ്ക് വഴിയാണ് ഈ ഇടപാടുകള്‍ പൂര്‍ത്തിയാക്കുന്നത്.

ഇറാനെതിരെ അമേരിക്ക സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചതോടെയാണ് ഇത്തരമൊരു സംവിധാനം നിലവില്‍ വന്നത്. ബാക്കി തുക അങ്കാറ ആസ്ഥാനമായ ഹാള്‍ക്ബാങ്ക് വഴി യൂറോയിലാണ് നല്‍കുന്നത്.

2012-13ല്‍ 1.33 കോടി ടണ്‍ അസംസ്കൃത എണ്ണയാണ് ഇന്ത്യ ഇറാനില്‍ നിന്ന് ഇറക്കുമതി ചെയ്തത്. എന്നാല്‍ ഇക്കാലയളവില്‍ ഇറാന്‍ ഇന്ത്യയില്‍ നിന്ന് വാങ്ങിയത് 340 കോടി ഡോളറിന്‍െറ വസ്തുക്കള്‍ മാത്രമാണ്. ഇറാന്‍െറ 500 കോടി ഡോളര്‍ യൂക്കോ ബാങ്കില്‍ കിടക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇന്ത്യക്ക് കരാര്‍ പ്രകാരം കൂടുതല്‍ എണ്ണ നല്‍കിയാല്‍ പണം കൂടുതല്‍ കെട്ടിക്കിടക്കുകയാവും ചെയ്യുക. ഇതില്‍ ഇറാന്‍ താല്‍പര്യം പ്രകടിപ്പിക്കുന്നില്ളെന്നാണ് സൂചന.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News