Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 8, 2024 7:43 pm

Menu

Published on July 16, 2014 at 5:09 pm

ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ട 8 പേർക്ക് മൊത്തം 127 വർഷം തടവിന് വിധിച്ചു

iran-jails-eight-activists-for-a-total-of-127-years-after-criticising-regime-on-facebook

ഇറാൻ: ഫേസ്ബുക്കിൽ പോസ്റ്റും കമന്റും ഇട്ട 8 പേർക്ക് മൊത്തം 127 വർഷം തടവിന് വിധിച്ചു. ഫേസ്ബുക്ക് വഴി ഇറാനിയൻ സർക്കാരിനെതിരെ പേജ് ഉണ്ടാക്കി പോസ്റ്റും കമന്റും ഇട്ടതിന്റെ പേരിലാണ് ശിക്ഷ. പേജ് അഡ്മിനായ എട്ടു പേർക്കെതിരെയാണ് കോടതി ശിക്ഷ വിധിച്ചത്. 11 മുതൽ 21 വർഷം വരെയാണ് തടവ്. രാജ്യത്തെ സുരക്ഷയ്ക്കെതിരെയുള്ള ഗൂഡാലോചനയും, ഉധ്യോഗസ്ഥരെ അപമാനിക്കുകയും, ഭരണത്തിനെതിരെ അപവാദപ്രചരണവുമായിരുന്നു പേജിൽ ഇവർ നടത്തി എന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ നടപ്പാക്കിയത്. പേജിന്റെ വിവരങ്ങളും കുറ്റകൃത്യം നടത്തിയവരുടെ വിവരങ്ങളും ഒന്നും ഏജൻസി പുറത്തു വിട്ടിട്ടില്ല.
ഫേസ്ബുക്ക് ,ട്വിറ്റർ, യുട്യൂബ് എന്നിവയടക്കം എല്ലാ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളും ഇവിടെ നിരോധന ഏർപ്പെടുത്തിയതാണ്. എങ്കിൽ പോലും ചില മുതിർന്ന നേതാക്കളും മറ്റും ട്വിറ്ററിൽ സജീവമാണ്.

Loading...

Leave a Reply

Your email address will not be published.

More News