Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇറാൻ: ഫെയ്‌സ്ബുക്കിലൂടെ പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച ഇറാനിയന്‍ ബ്ലോഗര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. സൊഹൈല്‍ അറബിക്കെന്ന ഇറാനിയൻ ബ്ലോഗര്‍ക്കാണ് കോടതി ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷം നവംബറിലായിരുന്നു സൊഹൈലിനെയും ഭാര്യയെയും പ്രവാചക നിന്ദയുടെ പേരിൽ പോലീസ് അറസ്റ്റ് ചെയ്തത്. എന്നാൽ അല്പനേരത്തെ ചോദ്യം ചെയ്യലിന് ശേഷം സൊഹൈലിൻറെ ഭാര്യയെ പോലീസ് വിട്ടയച്ചിരുന്നു. പിന്നീട് നടന്ന വിചാരണയിൽ പ്രവാചകനായ മുഹമ്മദ് നബിയെ സൊഹൈല്‍ അധിക്ഷേപിച്ചതായി കോടതി കണ്ടെത്തി.വിധ പേരുകളില്‍ എട്ടോളം ഫെയ്‌സ്ബുക്ക് പേജുകളാണ് സൊഹൈലിന്റെ പേരിലുണ്ടായിരുന്നത്. എന്നാൽ തൻറെ പ്രവൃത്തിയിൽ സ്വയം പാശ്ചാതപിക്കുന്നതായും മാനസികമായി തകര്‍ന്നിരുന്ന സമയത്താണ് താൻ അത്തരത്തിലൊരു പോസ്റ്റിട്ടതെന്നും സൊഹൈല്‍ കോടതിയിൽ പറഞ്ഞു.
Leave a Reply