Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂയോര്‍ക്ക്: അബദ്ധത്തില്‍ റെയില്‍പാളത്തില്‍ വീണ ഐറിഷ് യുവതി പാഞ്ഞു വന്ന മൂന്ന് ട്രെയിനുകളില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 22കാരിയായ മേരി ഡൌണിയാണ് ഞായറാഴ്ച കാലത്ത് ട്രെയിന്‍ പാഞ്ഞു വരുന്നതിനിടെ പാളത്തിലേക്ക് വീണത്. റെയില്‍ പാളത്തിലൂടെ വരികയായിരുന്ന യുവതി ട്രെയിന്‍ പാഞ്ഞു വരുന്നതിനിടയില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു. വീഴ്ചയില്‍ മേരിയുടെ തോളിനും അരയ്ക്കും പരിക്കേറ്റു. എന്നാല്‍, പാളത്തിനിടയ്ക്കുള്ള ചെറിയ കുഴിയില്‍ അമര്‍ന്നു കിടക്കാന്‍ കഴിഞ്ഞതിനാല്‍ മേരിക്ക് ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞു.കുഴിയില്‍ വീണു കിടന്ന അവസരത്തില്‍ രണ്ടു ട്രെയിനുകളാണ് പാളത്തിലൂടെ കടന്നുപോയത്. മൂന്നാമത്തെ ട്രെയിന്‍ കടന്നുവന്നപ്പോള്‍ ട്രെയിനിന്റെ ഡ്രൈവര്‍ മേരിയെ കാണുകയായിരുന്നു. ഉടന്‍ തന്നെ അദ്ദേഹം സ്‌റ്റേഷനില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ വന്ന് മേരിയെ ട്രാക്കില്‍ നിന്നും പൊക്കിയെടുക്കുകയായിരുന്നു.
Leave a Reply