Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇംഫാല്‍: കോടതി വിധിയെ തുടര്‍ന്ന് രണ്ടുദിവസം മുമ്പ് ജയില്‍ മോചിതയായ മണിപ്പൂരി സമരനായിക ഇറോം ശര്‍മിള വീണ്ടും അറസ്റ്റിൽ. ആത്മഹത്യാശ്രമത്തിനാണ് ഇറോം ശർമിളയെ മണിപ്പൂര്‍ പോലീസ് വീണ്ടും അറസ്റ്റ് ചെയ്തത്. ഇംഫാലിലെ മാര്‍ക്കറ്റ് കോംപ്ലക്‌സില്‍ പൊതുസ്ഥലത്ത് ഇന്നലെ രാത്രി മുഴുവന്‍ ഇറോം ശർമിള നിരാഹാരമിരുന്നിരുന്നു. ഇതിനിടെ ഇന്ന് പോലീസെത്തി ഇറോം ശർമിളയെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. 40 മണിക്കൂർ മുമ്പാണ് ഇറോം അവസാനമായി ഭക്ഷണം കഴിച്ചത്. വീണ്ടും നിരാഹാരമിരുന്ന ഇറോമിനെ ഡോക്ടര്‍മാരുടെ സംഘം പരിശോധിക്കുകയും ആശുപത്രിയിലേക്ക് മാറ്റണമെന്ന് നിര്‍ദേശിക്കുകയും ചെയ്തു.എന്നാൽ നിർബന്ധിച്ച് ഭക്ഷണം കഴിപ്പിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് ശർമിള. ഇതേ തുടർന്നാണ് അറസ്റ്റ്. കഴിഞ്ഞ 13 വര്‍ഷമായി നിരാഹാര സമരം നടത്തുകയാണ് ഇറോം ശര്‍മ്മിള. ഇതിന് മുൻപും ആത്മഹത്യ ശ്രമത്തിന് ജയിലിലായ ശര്‍മിളയെ ബുധനാഴ്ച്ചയാണ് ഇംഫാല്‍ ഈസ്റ്റ് സെഷന്‍സ് കോടതി മോചിപ്പിക്കാൻ ഉത്തരവിട്ടത്. ഇറോം ശര്‍മ്മിള ആത്മഹത്യക്ക് ശ്രമിച്ചു എന്ന് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിനെ തുടർന്നായിരുന്നു കോടതിയുടെ നടപടി.
Leave a Reply