Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐആര്‍സിടിസിയുടെ വെബ്‌സൈറ്റില്‍ വലിയ തിരിമറികള്‍ നടക്കുന്നതായി കണ്ടെത്തല്‍. ഇതുമായി ബന്ധപ്പെട്ട് രാജ്യത്ത് വലിയൊരു ശൃംഖല പ്രവര്‍ത്തിക്കുന്നതായും കണ്ടെത്തിയിരിക്കുന്നു. സിബിഐയില്‍ അസിസ്റ്റന്റ് പ്രോഗ്രാമറായി ജോലി ചെയ്യുന്ന അജയ് ഗാര്‍ഗിനെ സിബിഐ തന്നെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് രഹസ്യമായി നടന്നുവന്നിരുന്ന വലിയൊരു സൈബര്‍ കുറ്റകൃത്യത്തിലേക്ക് വെളിച്ചം വീശിയിരിക്കുന്നത്.
ഐആര്‍സിടിസിയുടെ ടിക്കറ്റിങ് സംവിധാനത്തില്‍ നുഴഞ്ഞുകയറി പ്രവര്‍ത്തിക്കുന്ന ഒരു സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് തത്കാല്‍ ടിക്കറ്റുകള്‍ വന്‍തോതില്‍ അനധികൃതമായി ബുക്ക് ചെയ്യപ്പെടുന്നതായാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. ഒറ്റയടിക്ക് 800 മുതല്‍ 1000 വരെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്നതാണ് ഈ സോഫ്റ്റ്വെയര്‍ എന്നാണു കണ്ടെത്തല്‍.
മുന്‍പ് ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ സാങ്കേതിക വിഭാഗത്തില്‍ ജോലി ചെയ്തിരുന്ന ഇയാള്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത ഒരു സോഫ്‌റ്റ്വെയര്‍ ഉപയോഗിച്ച് രാജ്യത്തെ പല സ്ഥലങ്ങളിലെയും ട്രാവല്‍ ഏജന്‍സികള്‍ അനധികൃതമായി തത്കാല്‍ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതായാണ് ഇപ്പോള്‍ സിബിഐ കണ്ടെത്തിയിരിക്കുന്നത്. ഐആര്‍സിടിസി വെബ്‌സൈറ്റിന്റെ പോരായ്മകള്‍ എല്ലാം തന്നെ കൃത്യമായി അറിയാവുന്ന അജയ് അത് മനസ്സിലാക്കിയാണ് ഇത്തരമൊരു സോഫ്‌റ്റ്വെയര്‍ വികസിപ്പിച്ചെടുത്തത്.
തുടര്‍ന്ന്രാ ഈ സോഫ്റ്റ്വെയര്‍ രാജ്യത്തെ പല ട്രാവല്‍ ഏജന്‍സികള്‍ക്കും വില്‍ക്കുകയായിരുന്നു. ഈ സോഫ്‌റ്റ്വെയര്‍ വഴി നടക്കുന്ന ബുക്കിങ്ങുകളില്‍ ഒരു വിഹിതം കമ്മീഷനായി ഇയാള്‍ക്ക് ലഭിക്കുന്ന വിധത്തിലായിരുന്നു സോഫ്റ്റ്വെയര്‍ ഒരുക്കിയിരുന്നത്. ഈ വിധത്തില്‍ വലിയ തുകയാണ് ദിനവും ഇയാള്‍ക്ക് ലഭിച്ചുകൊണ്ടിരുന്നത്. ഇയാളെ കൂടാതെ മുംബൈ, ഉത്തര്‍പ്രദേശില ജൗന്‍പുരില്‍നിന്ന് നിരവധി ട്രാവല്‍ ഏജന്റുമാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Leave a Reply