Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 10:28 am

Menu

Published on April 19, 2019 at 9:00 am

രാഹുകാലത്തെ ഭയക്കേണ്ടതുണ്ടോ??

is-rahu-kalam-good-or-bad

രാഹുകാലം എന്ന് കേൾക്കുമ്പോൾ തന്നെ അത് ഒഴിവാക്കേണ്ടത് തന്നെ എന്നാണ് എല്ലാവരുടെയും വിചാരം. എന്നാൽ അത് അങ്ങനെ അല്ല എന്നതാണ് വാസ്തവം. കലണ്ടറിൽ രാഹുകാലം അച്ചടിച്ച് വരാൻ തുടങ്ങിയതോടെയാണോ അതിന് ഇത്ര പ്രാധാന്യം ലഭിച്ചത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

പഞ്ചാംഗങ്ങളിൽ കൊടുത്തിട്ടുള്ള മുഹൂർത്തങ്ങളിലൂടെ ഒന്ന് ഓടിച്ചു നോക്കിയാൽ മനസിലാകും ചിലതൊക്കെ രാഹുകാലത്താണ് എന്ന്. രാഹുകാലം മുഹൂർത്തങ്ങൾക്ക് ബാധകമല്ല എന്ന് ചുരുക്കം. ഒരിക്കൽ ഒരു കട തുടങ്ങാനായി ജ്യോത്സ്യൻ നിർദ്ദേശിച്ച മുഹൂർത്തം അടുത്തപ്പോഴാണ് ആരോ പറഞ്ഞത് രാഹുകാലം ആണ് എന്ന്. ഉടനെ രാഹുകാലം കഴിയട്ടേ എന്ന് എല്ലാവരും കൂടി തീരുമാനിച്ചു. മുഹൂർത്തം കഴിഞ്ഞാണ് കട ഉത്ഘാടനം ചെയ്തത്. ഒരു വർഷത്തിനകം തന്നെ ആ കട നിർത്തി ആൾ വിദേശത്ത് പോയി.

മുഹൂർത്തം കുറിച്ച ജ്യോത്സ്യനെക്കാൾ അൽപജ്ഞാനികളായ ചില ഞാഞ്ഞൂലുകൾ ഗ്രഹണസമയത്ത് തലപൊക്കും. അവർ ആളുകളെ വഴിതെറ്റിക്കുകയും ചെയ്യും. മുൻപ് ചില സമയങ്ങളിൽ, ഒരേ സമയം ചില സ്ഥാനാർത്ഥികൾ നാമനിർദ്ദേശം സമർപ്പിച്ചിട്ടുണ്ട്. അത് ജ്യോത്സ്യന്മാർ പറഞ്ഞ സമയമാണ് എന്ന് വാർത്തയും വന്നിരുന്നു.

ഓരോ സ്ഥാനാർത്ഥിയും ഓരോ സമയമാകും നല്ലത്. നല്ല സമയത്ത് തുടങ്ങിയാൽ പകുതി ജയിച്ച പോലെയായി. നല്ല പ്രവര്‍ത്തനങ്ങളും വിജയത്തിന് ആവശ്യമാണ്. ഒരേ നക്ഷത്രക്കാരായ എതിർ സ്ഥാനാർത്ഥികൾ മത്സരിച്ച സന്ദർഭങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. വ്യാഴവും ശനിയും ഒക്കെ രണ്ടുപേർക്കും ഒരുപോലെ തന്നെ ആയിരുന്നു. ആ സമയത്ത് ഒരാൾ മാത്രമേ ജയിക്കൂ. അപ്പോൾ നല്ല സമയത്ത് സമർപ്പിക്കുന്ന നാമനിർദ്ദേശത്തിന് പ്രാധാന്യം വർധിക്കുകയും ചെയ്യും.

Loading...

Leave a Reply

Your email address will not be published.

More News