Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബോളിവുഡ് താരം രേഖയ്ക്ക് ഗോസിപ്പുകളും പ്രണയവും വിവാദങ്ങളുമൊന്നും പുത്തരിയാകാന്‍ വഴിയില്ല. അമിതാഭ് ബച്ചനുമായുള്ള പ്രണയമടക്കം വിവാദമായിരുന്നെങ്കിലും ഇപ്പോള്‍ രേഖയെ സംബന്ധിച്ച് വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് ചൂടേറിയ ഒരു വിവാഹവാര്‍ത്തയാണ്.
രേഖ സഞ്ജയ് ദത്തിനെ വിവാഹം കഴിച്ചിട്ടുണ്ടോ എന്നതാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാവിഷയം. യാസെ ഉസ്മാന്‍ രചിച്ച രേഖയുടെ ജീവചരിത്രമായ ‘രേഖ-ദി അണ്‍ടോള്‍ഡ് സ്റ്റോറി’ എന്ന പുസ്തകത്തില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് വന്‍ ചര്‍ച്ചകള്‍ക്ക് വഴിവെച്ചത്.
എന്നാല്‍ ഒടുവില്‍ പുസ്തകത്തില്‍ അത്തരമൊരു സൂചനയുമില്ലെന്നും രേഖ സഞ്ജയ് ദത്തിനെ വിവാഹം കഴിച്ചിട്ടില്ലെന്നുമുള്ള വിശദീകരണവുമായി ഉസ്മാന് തന്നെ രംഗത്തിറങ്ങേണ്ടി വന്നു.
1984ല്‍ രേഖയും സഞ്ജയ് ദത്തും ഒന്നിച്ച് അഭിനയിച്ച സമീന്‍ ആസ്മാന്‍ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇരുവരെയും ചേര്‍ത്തുള്ള ഗോസിപ്പ് ശക്തമായത്. ഇവര്‍ വിവാഹിതരായെന്നു വരെ പ്രചരണമുണ്ടായിരുന്നു.
ഒടുവില്‍ ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സഞ്ജയ് ദത്തിന് തന്നെ ഇക്കാര്യം നിഷേധിക്കേണ്ടതായി വന്നു. സഞ്ജയ് ഔദ്യോഗികമായി നിഷേധിച്ചതുകൊണ്ട് മാത്രമാണ് അതൊരു വലിയ വിഷയമായതെന്നും ഉസ്മാന്‍ പറയുന്നു. ഇതിലേക്ക് വഴിവെച്ച സാഹചര്യവും അദ്ദേഹം തന്നെ ചൂണ്ടിക്കാട്ടി.
കമല്‍ഹാസന്‍, ശൈലേന്ദ്ര സിങ്, നിര്‍മ്മാതാവ് രാജീവ് കുമര്‍ എന്നിവരുടെ പേരുകളും രേഖയുമായി ചേര്‍ത്ത് അക്കാലത്ത് പ്രചരിച്ചിരുന്നു. ഒരു ദിവസം സഞ്ജയ് ദത്തുമായി അവര്‍ വിവാഹിതരായെന്നും വാര്‍ത്ത വന്നു. ഇത് തീര്‍ത്തും അനാവശ്യമായിരുന്നു. സത്യത്തില്‍ തിരിച്ചടികളുടെ കാലത്ത് സഞ്ജയ്ക്ക് പിന്തുണ നല്‍കുകയായിരുന്നു രേഖ.
സിനിമ പൂര്‍ത്തിയയായതോടെ അഭ്യൂഹം ശക്തമായി. ഒടുവില്‍ സഞ്ജയ് ദത്തിന് ഔദ്യോഗികമായി വിവാഹവാര്‍ത്ത നിഷേധിക്കേണ്ടിവരെ വന്നു.’ പുസ്‌കത്തിലെ ഈ പരാമര്‍ശം വളച്ചൊടിച്ചാണ് ചിലര്‍ ഇപ്പോള്‍ വാര്‍ത്ത ചമയ്ക്കുന്നുതും അഭ്യൂഹം പ്രചരിപ്പിക്കുന്നതുമെന്നും ഉസ്മാന്‍ പറയുന്നു.
Leave a Reply