Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ഇറാഖിലെ തിക്രിത്തില്‍ മലയാളി നഴ്‌സുമാര്‍ കുടുങ്ങികിടക്കുന്ന ആശുപത്രിയുടെ നിയന്ത്രണം പൂര്‍ണമായും ഐ.എസ്.ഐ.എല്‍ തീവ്രവാദികള്‍ ഏറ്റെടുത്തു. 46 ഇന്ത്യക്കാരാണു തിക്രിത്തിലെ ആശുപത്രിയില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നത്. ബംഗ്ലാദേശില്‍നിന്നുള്ള നഴ്‌സുമാരെ ബംഗ്ലാദേശി സര്‍ക്കാര്‍ രക്ഷപ്പെടുത്തിയതായും മലയാളി നേഴ്‌സുമാര്‍ അറിയിച്ചു. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും കാര്യമായ നീക്കമൊന്നും ഇതുവരെയും ഉണ്ടായിട്ടില്ലെന്നും നേഴ്‌സുമാര്‍ പറയുന്നു. ഇറാഖി സൈന്യം ആശുപത്രിക്ക് നേരെ ആക്രമണം നടത്താന്‍ സാധ്യതയുള്ളതിലാല്‍ നേഴ്‌സുമാരെ മൊസൂളിലേക്ക് കൊണ്ടുപോകുമെന്നാണ് വിമതര്‍ ഇവരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ സാധാരണക്കാരെ മനുഷ്യകവചമായി ഉപയോഗിച്ച് രക്ഷപെടാന്‍ വിമതര്‍ ശ്രമിക്കുമെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവര്‍ക്കൊപ്പം മൊസൂളിലേക്ക് പോകാന്‍ നേഴ്‌സുമാര്‍ തയ്യാറായിട്ടില്ല. ഏറെ ഭീതിയോടെയാണ് മലയാളി നേഴ്‌സുമാര്‍ ഇപ്പോള്‍ കഴിയുന്നത്.ഇന്ത്യന്‍ നഴ്‌സ് മാരുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നു ഇറാഖിലെ ഇന്ത്യന്‍ സ്ഥാനപതി അറിയിച്ചു . നഴ്‌സുമാര്‍ ഇന്ത്യന്‍ പ്രതിനിധി ആശയ വിനിമയം നടത്തി. ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് സ്ഥാനപതി കാര്യാലയം പറഞ്ഞു. ഇറാഖില്‍ നിന്നും ഇന്ത്യയിലെക്ക് മടങ്ങാന്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നവരെ തിരികെ എത്തിക്കുന്ന നടപടികള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടെന്നും ഇന്ത്യന്‍ സ്ഥാനപതി ഓഫീസില്‍ അറിയിച്ചു. ഇതിനിടെ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നൂറി അല്‍മാലിക്കി പൊതുമാപ്പ് പ്രഖ്യാപിച്ചു. ഇറാഖി സൈനികരെ കൊലപ്പെടുത്തിയ കേസുകളിലെ പ്രതികള്‍ ഒഴികെയുള്ളവര്‍ക്ക് ആനുകൂല്യം ലഭിക്കുമെന്നു മാലിക്കി പറഞ്ഞു.
Leave a Reply