Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐഎസിസിന്റെ പൈശാചികത വീണ്ടും.ബന്ദികളെ ക്രൂരമായി കഴുത്തറുത്ത് കൊല്ലുന്ന വീഡിയോ പുറത്ത് വിട്ട് ഐസിസ് ഭീകരർ.അമേരിക്കന്‍ ചാരന്‍മാര്‍ എന്ന് പറഞ്ഞ് പിടികൂടി തടവിലാക്കിയവരെയാണ് പെരുന്നാള്‍ ദിനത്തില്‍ ഐസിസ് ‘ബലികൊടുത്തത്’. ബന്ദിയാക്കപ്പെട്ടവരെ ആടിനെയും പോത്തിനെയും അറുക്കാൻ എത്തിക്കുന്നതുപോലെ കൊണ്ടുവരുന്നതും കഴുത്തറുത്തു കൊലപ്പെടുത്തുന്നതുമാണ് വിഡിയോയിൽ.
ഈദ് ആഘോഷങ്ങൾക്കിടെയാണ് ‘ദ മേക്കിങ് ഓഫ് ഇല്ല്യൂഷൻ’ എന്ന പേരിലുള്ള വിഡിയോ പുറത്തുവന്നത്..ആടുകളെ പോലെ വലിച്ചിഴച്ചാണ് ഇവരെ അറവ് ശാലയില്‍ കൊണ്ടുവന്നത്. അതിന് ശേഷം തലകീഴായി മാംസം തൂക്കിയിടുന്നതുപോലെ തൂക്കിയിട്ടു.
പിന്നീട് കഴുത്തറുക്കുകയായിരുന്നു.കൊലപ്പെടുത്താനുള്ള ബന്ദികളെ ഈ കേന്ദ്രത്തിലേക്കെത്തിക്കുന്നതും വധിക്കുന്നതും വിഡിയോയിൽ കാണാം.. പന്ത്രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ മുൻപു നടത്തിയ വധശിക്ഷകളുടെയും ദൃശ്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.യഥാര്‍ത്ഥ അറവുശാലയില്‍ വച്ച് തന്നെയാണ് ഈ ക്രൂര കൊലപാതകങ്ങളെല്ലാം നടത്തിയത്.
വടക്കുകിഴക്കന്‍ സിറിയയിലെ ദേര്‍ എസ് സോറിലുള്ള അറവുശാലയില്‍ വച്ചായിരുന്നു ഇത്.പെരുന്നാളിന് അറക്കുന്ന മൃഗത്തിന്റെ മാസം പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യാറാണ് പതിവ്. എന്നാൽ ഇവർ ബലികൊടുത്തത് ജീവനുള്ള മനുഷ്യരെ തന്നെയായിരുന്നു.
Leave a Reply