Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 1:00 am

Menu

Published on October 5, 2015 at 4:40 pm

ഐഎസില്‍ ചേരാന്‍ വിസമ്മതിച്ചതിന് 14 കാരന്റെ കൈയും കൈലും വെട്ടി

isis-cutoff-14-year-old-boys-hand-and-leg

ഐ.എസില്‍ ചേരാന്‍ വിസമ്മതിച്ച ഒമര്‍ എന്ന പതിനാലുകാരന്റെ കൈയ്യും കാലും വെട്ടിമാറ്റി. സിറിയക്കാരനായ ബാലന്റെ കയ്പ്പത്തിയും കാല്‍പ്പാദവുമാണ് വെട്ടിമാറ്റിയത്. പൊതുനിരത്തില്‍ വച്ചാണ് ഐ.എസ് ക്രൂരത നടപ്പിലാക്കിയത്. ചാനല്‍ 4ന് നല്‍കിയ അഭിമുഖത്തിലാണ് ബാലന്‍ തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചത്. കൈ പിടിച്ച് തടിക്കഷണത്തില്‍ വച്ച ശേഷം മുറിച്ചു മാറ്റുകയായിരുന്നെന്ന് ബാലന്‍ പറഞ്ഞു. മറ്റ് കുട്ടികളുടെ മുന്നില്‍ വച്ചായിരുന്നു ക്രൂരകൃത്യം.

ഐ.എസില്‍ ചേരാന്‍ വിസമ്മതിക്കുന്ന മറ്റ് കുട്ടികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതിനായിരുന്നു ഇത്. സിറിയില്‍ നിന്നുള്ള കുട്ടികളെ ചാവേറുകളായാണ് ഉപയോഗിക്കുന്നത്. യുദ്ധപ്പോരാളികളായും കുട്ടികളെ ഉപയോഗിക്കുന്നുണ്ട്. പതിനാറ് വയസു വരെയുള്ള കുട്ടികളെയാണ് ഐ.എസ് റിക്രൂട്ട് ചെയ്യുന്നത്.
തീവ്രവാദ സംഘത്തില്‍ ചേരാന്‍ സമ്മതിക്കുന്ന കുട്ടികളില്‍ ഐ.എസ് ആശയം കുത്തിവച്ച് ക്രൂരമായ ആക്രമണങ്ങള്‍ക്ക് ഇവര്‍ നിയോഗിക്കുന്നു. ഐ.എസിലെ ചാവേറുകളായ കുട്ടികള്‍ ഇരകളെ തലയറുത്ത് കൊല്ലുന്നതിന്റെ വീഡിയോകളും ഐ.എസ് പുറത്തുവിട്ടിരുന്നു. മൂന്ന് വയസുള്ള കുട്ടികള്‍ ടെഡി ബെയര്‍ പാവകളുടെ തലയറുത്ത് കൊലപാതകം പരിശീലിക്കുന്നതിന്റെ വീഡിയോകളും പുറത്തു വന്നിരുന്നു.

Loading...

Comments are closed.

More News