Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐഎസ് ഭീകരരുടെ പതാകകള്‍ കശ്മീരില്‍ കണ്ടെത്തിയ സംഭവത്തില്‍ ആശങ്കയുണ്ടെന്ന് ലഫ്. ജനറല്‍ സുബ്രത സാഹ അറിയിച്ചു. കശിമീര്‍ താഴ്‌വരയിലെ യുവജനങ്ങള്‍ ജിഹാദി സംഘടനകളിലേക്ക് ആകര്‍ഷിക്കുന്നത് തടയാന്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രത സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.ജമ്മു കശ്മീരില്‍ ഐഎസ് ഭീകരര്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഒമര്‍ അബ്ദുല്ല പ്രസ്താവന നടത്തിയതിന് തൊട്ടുപിന്നാലെയാണ് മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്റെ പ്രസ്താവന വന്നിരിക്കുന്നത്.കശ്മീരില്‍ ബക്രീദ് ദിനത്തില്‍ പൊതുസ്ഥലത്ത് ചിലര്‍ ഐ.എസ് പതാക പ്രദര്‍ശിപ്പിച്ച സംഭവമാണ് വിവാദമായത്.ഐ.എസ് പതാക പ്രദര്‍ശിപ്പിച്ചത് ചില വിഡ്ഢികളാണെന്നും ഉമര്‍ അബ്ദുല്ല വ്യക്തമാക്കിയിരുന്നു. കശ്മീരില്‍ ഈ വേനല്‍കാലത്ത് മൂന്നിടങ്ങളില്‍ ഐ.എസ് പതാകകള്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Leave a Reply