Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമാസ്കസ്: ഭീകര സംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ക്രൂരതകൾ ലോകമെങ്ങും അറിയപ്പെടുന്നതാണ്.തടവുകാരെയും സാധാരണക്കാരെയും കൊന്നുതള്ളുന്നതും മെല്ലാം ഞെട്ടിക്കുന്നതാണ്.ഇതിനായി അവര്‍ക്ക് പ്രത്യേക പരിശീലനം നേടിയവരുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത് ഒരു രസകരമായ ഒരു റിപ്പോര്‍ട്ടാണ്. മനുഷ്യരെ ജീവനോടെ തലയറുത്ത് എടുക്കുന്ന റാചിദ് കാസിം എന്ന ഐസ് ഭീകരന് മൃഗങ്ങളെ കൊല്ലുമ്പോള്‍ കൈ വിറയ്ക്കുമെന്നാണ്. ജിഹാദിനെ കുറിച്ച് ഗവേഷണം നടത്തുന്ന കാനഡ ആസ്ഥാനമായ അക്കാഡമിക് വിദഗ്ദ്ധരുമായുള്ള കൂടിക്കാഴ്ചയിലാണ് കാസിം ഇക്കാര്യം വെളിപ്പെടുത്തിയത്. മൃഗങ്ങളെ കൊല്ലാന്‍ ബുദ്ധിമുട്ടാണെങ്കിലും മനുഷ്യരെ കൊല്ലാന്‍ യാതൊരു പ്രയാസമില്ലെന്നും അല്ലാഹുവിന്റെ എതിരാളികളെ കൊല്ലുമ്പോള്‍ അവന്റ അനുഗ്രഹം ഉണ്ടാവുമെന്നും ഇയാൾ പറയുന്നു.ഫ്രാന്‍സില്‍ ഞാന്‍ നിരീക്ഷണത്തിന് വിധേയനായിരുന്നുവെന്നും കുടുംബത്തെ ഉപേക്ഷിച്ചാണ് വിശുദ്ധയുദ്ധത്തിന് തയ്യാറായതെന്ന് ഇയാള്‍ പറഞ്ഞു. ഐഎസിന്റെ വളര്‍ച്ച ആര്‍ക്കും തടയാന്‍ സാധിക്കില്ലെന്നും ലോകം മുഴുവന്‍ അത് വ്യാപിച്ച് കിടക്കുകയാണെന്നും 29 കാരനായ കാസിം പറഞ്ഞു.
ജൂലൈയില്‍ നീസില്‍ ലൗഹിജ് ബൊഹേല്‍ ജനക്കൂട്ടത്തിനിടയിലെക്ക് ട്രക്ക് ഓടിച്ചുകയറ്റി 86 പേരെ കൂട്ടക്കൊല ചെയ്തതിനെ തുടര്‍ന്ന് ഐഎസ് പുറത്തിറക്കിയ വീഡിയോയിലാണ് കാസിം പ്രത്യക്ഷപ്പെട്ടത്. തടവുകാരനായ ഒരാളുടെ തലയറുത്തുകൊണ്ട് ഫ്രാന്‍സില്‍ മുഴുവന്‍ ഐഎസ് ആക്രമണം വ്യാപിക്കണമെന്ന് ഇയാള്‍ ആഹ്വാനം ചെയ്തു.
ഭാര്യയെയും മകളെയും കൂട്ടി 1500 യൂറോയുമായാണ് താന്‍ ഫ്രാന്‍സ് വിട്ടതെന്ന് ഇയാള്‍ പറയുന്നു. താന്‍ ഫ്രാന്‍സിലുള്ളപ്പോള്‍ ആക്രമണം നടന്നാല്‍ കുടുംബം ഭയപ്പെടുമെന്നതുകൊണ്ടാണ് സിറിയിലേക്ക് കടന്നതെന്ന് ഇയാള്‍ പറയുന്നു. സിറിയയില്‍ വലിയ ആക്രമണം നടത്തുന്നതിനേക്കാള്‍ അനിസ്ലാമിക രാജ്യങ്ങളില്‍ ചെറിയ ആക്രമണം നടത്തുന്നതാണ് നല്ലതെന്നും ഇയാള്‍ പറയുന്നു.
Leave a Reply