Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:45 am

Menu

Published on July 7, 2015 at 10:14 am

ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 111 കുട്ടികളെ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്

isis-militants-abducted-111-children-from-mosul-city

ബാഗ്ദാദ് : ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ 111 സ്കൂൾ കുട്ടികളെ തട്ടിക്കൊണ്ട് പോയതായി റിപ്പോർട്ട്. ഭീകരപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനായി ഇവര്‍ക്ക് വിദഗ്ദ പരിശീലനം നല്‍കുന്നതിനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് സൂചന.10 വയസിനും 15 വയസിനും ഇടയിലുളള കുട്ടികളെയാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയ്ത്. ഇവരെ ഭീകരരാക്കി മാറ്റുക എന്ന ലക്ഷ്യമാവാം ഐഎസ്സിനുളളതെന്ന് അറബിക് മാധ്യമങ്ങള്‍ പറയുന്നു.ഇതിനോടകം ഏകദേശം 400 കുട്ടികളെ ഇത്തരത്തില്‍ തട്ടിക്കൊണ്ട് പോയിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരം.

Loading...

Leave a Reply

Your email address will not be published.

More News