Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2026 2:45 pm

Menu

Published on July 29, 2015 at 4:19 pm

രാജ്യത്ത് ഭീകരാക്രമണം നടത്താൻ ഐസിസ് തീവ്രവാദികള്‍ പദ്ധതിയിടുന്നതായി റിപ്പോർട്ട്…..!

isis-preparing-to-attack-india

വാഷിംഗ്ടണ്‍ : ഇന്ത്യയിൽ ഭീകരാക്രമണം  നടത്താൻ ഐസിസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്.  പാകിസ്ഥാനിലേയും അഫ്ഗാനിസ്ഥാനിലേയും താലിബാൻ തീവ്രവാദികളുമായി ചേർന്ന് ഇന്ത്യയ്ക്കെതിരെ ആക്രമണം നടത്താനാണ് പദ്ധതിയിടുന്നത്.അമേരിക്കൻ മീഡിയ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ലഭിച്ച രേഖകളെ ഉദ്ധരിച്ചു കൊണ്ട് യു.എസ്.എ ടുഡേ ആണ് ഇത് സംബന്ധിച്ച വാർത്ത പുറത്ത് വിട്ടത്.പാകിസ്ഥാനിലെ താലിബാനുമായി ബന്ധമുള്ള ഒരാളിൽ നിന്ന് ലഭിച്ച 32 പേജുള്ള ഉറുദ്ദു ഭാഷയിൽ അച്ചടിച്ച രേഖകളിൽ നിന്നാണ് എ.എം.ഐയ്ക്ക് ഈ വിവരങ്ങൾ ലഭിച്ചത്. ഇന്ത്യയ്ക്കു നേരെയുള്ള ആക്രമണ പദ്ധതി പുരോഗമിച്ചു വരികയാണെന്ന് ഈ രേഖകളിൽ പറയുന്നുണ്ട്. സഖ്യകക്ഷികളുമായി ചേർന്ന് അമേരിക്ക തങ്ങളെ ആക്രമിക്കുകയാണെങ്കിൽ. മുസ്ലീംങ്ങൾ ഒന്നിക്കുകയും അന്തിമ യുദ്ധം നടത്തുമെന്ന കാര്യത്തിൽ സംശയം വേണ്ടെന്നും പത്രം പറയുന്നു. പാകിസ്ഥാനിലേയും അഫ്ഗാനിലേയും താലിബാൻ അടക്കമുള്ള ഭീകര സംഘടനകളെ ഒന്നിച്ച് ചേർത്ത് സൈന്യത്തിന് സമാനമായ സംഘടിത ശക്തി ഉണ്ടാക്കാനും രേഖകളിൽ ആഹ്വാനം ചെയ്യുന്നുണ്ട്. ഐസിസിന്റെ ഭാവി യുദ്ധപരിപാടികളെ കുറിച്ചും ഇതിൽ പറയുന്നുണ്ട്. അൽക്വഇദ തീവ്രവാദ സംഘടനയോട് ഐസിസിൽ ചേരാനും ലോകത്തിലെ നൂറ് കോടി വരുന്ന മുസ്ളീങ്ങളുടെ ഖിലാഫത്ത് രാജ്യം എന്ന ഒറ്റക്കുടക്കീഴിൽ കൊണ്ടുവരാനും ഐസിസ് ആഹ്വാനം ചെയ്യുന്നുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News