Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡമാസ്‌ക്കസ്: ഐസിസ് ഭീകരര്‍ 250 സിറിയന്‍ സൈനികരെ വധിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവിട്ടു.റക്കാ പ്രവിശ്യയിലെ വ്യോമത്താവളത്തില്‍ നിന്നുമാണ് പട്ടാളക്കാരെ ഐസിസ് ഭീകരര്‍ പിടികൂടിയത്. വിഡിയോ പുറത്തുവിട്ടത് ഐഎസ് ഭീകരരാണെന്ന് സ്ഥീരീകരിച്ചിട്ടുണ്ട്.സിറിയയുടെ അധീനതയിലുണ്ടായിരുന്ന തബ്ഖ വ്യോമതാവളം കഴിഞ്ഞ ദിവസമാണ് ഐസിസ് ഭീകരൻ പിടിച്ചെടുത്തത്. ഇവിടെയുണ്ടായിരുന്ന യുദ്ധവിമാനങ്ങളും ടാങ്കുകളും ആയുധ ശേഖരവും ഇവർ കൈക്കലാക്കുകയും ചെയ്തു. ഭീകരന്മാർ വ്യോമതാവളം പിടിച്ചെടുത്തതിനെത്തുടർന്ന് ഇവിടെനിന്ന് ഓടിരക്ഷപ്പെടാൻ ശ്രമിച്ച സിറിയൻ സൈനികരെ ഇവർ പിടികൂടുകയായിരുന്നു. സൈനികരെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ഒരു മരുഭൂമിയിലൂടെ കൊണ്ടുപോകുന്നതിന്റെയും ഇവരുടെ മൃതദേഹങ്ങൾ വെടിയേറ്റ് ചോരയിൽ കുളിച്ച് കിടക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഒന്നിനുമേലെ ഒന്നായാണ് മൃതദേഹങ്ങളുള്ളത്. നിരായുധരായ സൈനികരെ നിരത്തി നിർത്തി വെടിവെക്കുകയായിരുന്നുവെന്ന് ഇതിൽനിന്ന് വ്യക്തം. പിന്നീട് ഈ മൃതദേഹങ്ങൾ നിരത്തി കിടത്തിയിരിക്കുന്നതിന്റെയും ദൃശ്യമുണ്ട്.എത്രപേർ മരിച്ചിട്ടുണ്ടെന്ന് വ്യക്തമല്ല. 150-ലേറെ മൃതദേഹങ്ങൾ വ്യക്തമായി കാണാനുണ്ട്. വീഡിയോയുടെ അടിക്കുറിപ്പിൽ സൈനിക ഓഫീസർമാരെയും ന്യൂനപക്ഷമായ നുസൈരി വിഭാഗത്തില്പെട്ടവരെയുമാണ് വധിച്ചതെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതേ വീഡിയോയുടെ മറ്റൊരു വിവരണത്തിൽ ബാഷർ-അൽ-ആസാദിന്റെ അനുയായികളായ 250 പേരെ വധിച്ചുവെന്നും കാണുന്നുണ്ട്. റഖയിലെ ഐസിസ് ഭീകരർ കൂട്ടക്കൊല സ്ഥിരീകരിച്ചിട്ടുമുണ്ട്.
–
Leave a Reply