Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്: ലോകത്തിലെ ഒന്നാം നമ്പര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളില്‍ ഒന്നായ ട്വിറ്ററിന് ഐസിസ് തീവ്രവാദികളുടെ ഭീഷണി. സംഘടനയുമായി ബന്ധപ്പെട്ട ട്വിറ്റര്‍ അക്കൌണ്ടുകള്‍ മരവിപ്പിച്ചതില്‍ പ്രതിഷേധിച്ചാണ് ഭീഷണി. ഐസിസ് തങ്ങള്‍ നടത്തുന്ന കൊലപാതകങ്ങളുടെ വീഡിയോയും ചിത്രങ്ങളും എല്ലാം പുറത്ത് വിട്ടിരുന്നത് ട്വിറ്ററിലൂടെയായിരുന്നു. ഇത് തങ്ങളുടെ നയത്തിന് വിരുദ്ധമാണെന്ന് കണ്ടെത്തി അത്തരം അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തു. ഇതാണ് ഭീകരരെ പ്രകോപിപ്പിക്കാൻ ഇടയാക്കിയത്. ഞായറാഴ്ച രാത്രി മുതലാണ് ദൌലാമൂണ്‍ എന്ന ട്വിറ്റര്‍ അക്കൌണ്ടില്‍ നിന്ന് ഭീഷണി സന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. കൊലപാതകദൃശ്യങ്ങളും ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന സന്ദേശങ്ങളും വര്‍ധിച്ചതോടെയായിരുന്നു ഈ സംഘടനയുടെ അക്കൌണ്ടുകള്‍ ട്വിറ്റര്‍ മരവിപ്പിച്ചത്. ഐ.എസ് പുറത്തുവിട്ട ഭീഷണിയിലെ ചിത്രത്തില്‍ ട്വിറ്റര്‍ ഉപസ്‌ഥാപകന്‍ ജാക്ക് ഡോര്‍സെയുടെ ചിത്രത്തിനു ചുറ്റും ചുവപ്പു വൃത്തം വരച്ചിട്ടുണ്ടായിരുന്നു. സ്‌ഥാപനത്തിലെ മറ്റ് ജീവനക്കാരെയും തങ്ങള്‍ വധിക്കുമെന്ന് ഭീഷണിയില്‍ പറയുന്നുണ്ട്. കഴിഞ്ഞ സെപ്‌റ്റംബറിലും ഐ.എസ്.ഇതേ രീതിയില്‍ ഭീഷണി മുഴക്കിയിരുന്നു. ഐ.എസ്. ആശയങ്ങള്‍ പ്രചരിപ്പിക്കുന്ന ട്വീറ്റുകള്‍ സജീവമായതോടെ ഇത്തരം അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതില്‍ ട്വിറ്റര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയിരുന്നു.
Leave a Reply