Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ്:ഇറാഖിൽ ഷിയ നഗരത്തിലെ കഫേയിൽ നടന്ന ചാവേറാക്രമണത്തിൽ 16 പേർ കൊല്ലപ്പെട്ടു.25 പേര്‍ക്ക് പരിക്കേറ്റു. കഫേയിലെത്തിയ മൂന്ന് ഭീകരരാണ് വെടിവെപ്പ് നടത്തിയത്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. തോക്കുമായെത്തിയ അക്രമികള്‍ കോഫി ഷോപ്പിന് നേരെ വെടിയുതിര്‍ത്തുകയായിരുന്നു. രണ്ട് ചാവേറുകളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസുകാര്‍ക്കും വെടിയേറ്റു. പരിക്കേറ്റവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഐ.എസ് ഏറ്റെടുത്തിട്ടുണ്ട്.
Leave a Reply