Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കെയ്‌റോ: ലിബിയയില്‍ തട്ടിക്കോണ്ടുപോയി തടവിലാക്കിയ 21 ക്രൈസ്തവരെ ഐ.എസ് തീവ്രവാദികള്‍ കൊലപ്പെടുത്തി. കൊലപാതകത്തിന്റെ ദൃശ്യങ്ങള്‍ ഐ.എസ് പുറത്തുവിട്ടു. ഒറഞ്ച് നിറത്തിലുള്ള വസ്ത്രമണിഞ്ഞ ബന്ദികളെ കടല്‍തീരത്ത് ബലംപ്രയോഗിച്ച് നിലത്ത്കിടത്തിയ ശേഷം മുഖംമൂടിയണിഞ്ഞ കൊലയാളികള്‍ കഴുത്തറുത്ത് കൊല്ലുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. ഇതിന് ശേഷം ഭീകരർ പുറത്തിറക്കിയ വീഡിയോയിൽ ഇങ്ങനെ പറയുന്നു. ‘കുരിശുയുദ്ധം നടത്തിയവരെ, നിങ്ങൾ സുരക്ഷിതരാണെന്നുള്ളത് നിങ്ങളുടെ വെറും തോന്നലാണ്. നിങ്ങൾ ഞങ്ങൾക്കെതിരേ പോരാടുകയാണെങ്കിൽ ഞങ്ങൾ ഒരുമിച്ച് നിങ്ങൾക്ക് എതിരേയും പോരാടും. ഒസാമ ബിൽ ലാദനെ കൊന്നശേഷം കെട്ടിതാഴ്ത്തിയ ഈ കടലിൽ ഇതാ ഞങ്ങൾ അള്ളാഹുവിന്റെ നാമത്തിൽ നിങ്ങളുടെ രക്തവും കലർത്തുന്നു.’ അള്ളാഹുവിന്റെ കൃപയാൽ ഞങ്ങൾ റോം പിടിക്കുമെന്നും വീഡിയോയിൽ പറയുന്നു..ഇസ്ലാമിക് സ്‌റ്റേറ്റിനെ പിന്‍തുണക്കുന്ന ലിബിയന്‍ ജിഹാദികളുടെ വെബ് സൈറ്റിലാണ് ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്തത്.ജൗജിപ്റ്റിലും മറ്റു രാജ്യങ്ങളിലും മുസ്ലീം സ്ത്രീകൾ നേരിടുന്ന ബുദ്ധിമുട്ടുകൾക്ക് പകരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്നാണ് റിപ്പോർട്ടുകൾ. അടുത്തിടെ ജോർദാൻ ഐ.എസ് ഭീകര വനിതയുടെ വധശിക്ഷ നടപ്പിലാക്കിയിരുന്നു. ഈജിപ്റ്റിലെ കോപ്റ്റിൻ സഭാ വിഭാഗത്തിൽപ്പെടുന്നവരെയാണ് തീവ്രവാദികൾ ലിബിയയിൽ നിന്നും തട്ടിയെടുത്തത്. ജോലി അന്വേഷിച്ചാണ് ഇവർ ലിബിയയിലേക്ക് പോയത്. തട്ടികൊണ്ട് പോയവരെ കൊലചെയ്തതായി സ്ഥിരീകരിച്ച ഈജിപ്ത് രാജ്യത്ത് 7 ദിവസത്തെ ദുഖാചരണത്തിന് ആഹ്വാനം ചെയ്തു.സ്ഥിതിഗതികള്‍ വിലയിരുത്താനായി ഈജിപ്തിന്റെ ദേശീയ പ്രതിരോധ കൗണ്‍സില്‍ വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
–
Leave a Reply