Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബാഗ്ദാദ് : ഇറാഖിൽ ഐസിസ് ഭീകരർ 45 പേരെ ചുട്ടുകൊന്നു.പശ്ചിമ ഇറാക്കിലെ അല്‍-ബാഗ്ദാദിയിലാണ് സംഭവം നടന്നത്.സുന്നി ഗോത്രവിഭാഗമായ അല്‍ബു-ഒബീദില്‍നിന്നുള്ളവരെയും പൊലീസുകാരെയും സര്‍ക്കാരിന്റെ അര്‍ധസൈനികവിഭാഗമായ സഹ്‌വയില്‍നിന്നുള്ളവരെയുമാണു കുട്ടക്കൊല ചെയ്തത്. അമേരിക്കന്‍ മറീനുകള്‍ ഇറാഖ് സൈന്യത്തിന് പരിശീലനം നല്‍കുന്ന ഐന്‍ അല്‍ അസദ് വ്യോമത്താവളത്തിന് എട്ടുകിലോമീറ്റര്‍ മാത്രം അകലെയാണ് അല്‍ ബാഗ്ദാദി പട്ടണം.അന്‍ബര്‍ പ്രവിശ്യയിലെ നിരവധി പ്രദേശങ്ങളുടെ നിയന്ത്രണം ഐ.എസ് ഭീകരര്‍ക്കാണ്. ഇപ്പോഴും സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ ഒന്നാണ് അല്‍ ബാഗ്ദാദി. ഇ പട്ടണം നിയന്ത്രണത്തിലാക്കാന്‍ മാസങ്ങളായി ഭീകകര്‍ ശ്രമം നടത്തുകയാണ്.
Leave a Reply