Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്‌റൂട്ട്: നോമ്പുകാലമായ റമദാനിൽ പകൽ സമയത്ത് ഭക്ഷണം കഴിച്ച രണ്ട് ആൺകുട്ടികളെ ഇസ്ലാമിക് ഭീകരര്‍ തൂക്കിക്കൊന്നു. സിറിയയിലെ ദിയര്‍ ഇസോര്‍ പ്രവിശ്യയിലെ മായാദീന്‍ ഗ്രാമത്തിലാണ് ഹീനമായ സംഭവം അരങ്ങേറിയത്.ഡെയർ എസ്സോർ പ്രവിശ്യയിലെ മയാദീൻ ഗ്രാമത്തിലുളള കുട്ടികളാണ് ഈ ക്രൂരതയ്ക്കിരയായത്. കുട്ടികളെ കൊന്ന് കയറില്‍കെട്ടിത്തൂക്കിയിട്ടിരിക്കുകയായിരുന്നു .അതിനു ശേഷം മൃതദേഹത്തില്‍ മൃതദേഹങ്ങളില്‍ ഇവര്‍ നൊയമ്പ് തെറ്റിച്ചതിനുള്ള ശിക്ഷയാണെന്നുള്ള ബോര്‍ഡും തൂക്കി. വൈകുന്നേരം വരെ മൃതദേഹങ്ങള്‍ അവിടെ തന്നെ ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.സിറിയന്‍ ഒബ്‌സര്‍വേറ്ററി ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ് ആണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്ത് വിട്ടത്. ഇസ്ലാം മതവിശ്വാസികള്‍ പുണ്യമാസമെന്ന് കരുതുന്ന റംസാന്‍ മാസത്തിലാണ് ഐ.എസ് തീവ്രവാദികള്‍ ഈ അരുംകൊല ചെയ്തത്.
Leave a Reply