Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദമാസ്‌കസ്: സിറിയയില്‍ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ 56 ക്രൈസ്തവരെ തട്ടികൊണ്ടുപോയി. സിറിയന്‍ ഒബ്സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്സാണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത് .അസീറിയന്‍ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട ക്രിസ്തുമതക്കാരെ അല്‍ ഹസാഖ് പ്രവിശ്യയില്‍ നിന്നാണ് തട്ടികൊണ്ടുപോയത്.സിറിയന്‍ ക്രൈസ്‌തവരും മറ്റു ന്യൂനപക്ഷ വിഭാഗക്കാരും ഇസ്ലാം മതം സ്വീകരിക്കണമെന്ന് ഐ.എസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാകാത്തവരെ ക്രൂരമായി കൊല ചെയ്യുകയോ നസ്റായന്‍ എന്ന പേരിലുള്ള വന്‍ നികുതി ചുമത്തുകയോ ആണ് ഭീകരര്‍ ചെയ്തു വന്നിരുന്നത്. ഇതേ തുടര്‍ന്ന് പലരും സ്വദേശം വിട്ട് പലായനം ചെയ്തിരുന്നു. ഇത്തരത്തില്‍ രക്ഷപ്പെട്ട ക്രൈസ്തവരെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ഈജിപ്തില്‍ നിന്നും തട്ടിക്കൊണ്ടു പോയ 21 ക്രൈസ്തവരെ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കഴിഞ്ഞ ആഴ്ച ലിബിയയില്‍ വച്ച് തല അറുത്തുകൊലപ്പെടുത്തിയിരുന്നു.
Leave a Reply