Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കാനോ: വടക്കുകിഴക്കന്‍ നൈജീരിയയിലെ യോബെയില്‍ ഗുജ്ബയിലെ കാര്‍ഷിക കോളേജ് ഡോര്‍മിറ്ററി ബോക്കോ ഹറാം എന്ന മുസ്ലീം ഭീകരര്‍ ആക്രമിച്ച്, ഉറങ്ങിക്കിടന്ന 50 വിദ്യാര്‍ഥികളെ വെടിവെച്ചുകൊന്നു. നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിക്കാണ് സംഭവം. ക്ലാസ്മുറികള്‍ക്ക് ഭീകരര്‍ തീയിടുകയും ചെയ്തു. ആയിരത്തോളം വിദ്യാര്‍ഥികള്‍ ഓടിരക്ഷപ്പെട്ടു. ഇവിടെ സമീപകാലത്ത് ബോക്കോ ഹറാം ഭീകരര്‍ ഒട്ടേറെ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ‘ബോക്കോ ഹറാം’ എന്ന വാക്കിന്റെ അർത്ഥം പാശ്ചാത്യവിദ്യാഭ്യാസം നിഷിദ്ധമാണ് എന്നാണ്. അതിനാൽ സ്‌കൂളുകളും കോളേജുകളും ആക്രമിക്കുന്നത് ഇവരുടെ പതിവാണ്. ജൂലായില്‍ മാമുഡോയില്‍ സ്‌കൂള്‍ ആക്രമിച്ച് 41 കുട്ടികളെ തീവെച്ചും വെടിവെച്ചും കൊലപ്പെടുത്തിയിരുന്നു. കാര്യമായ സുരക്ഷാസാന്നിധ്യങ്ങളില്ലാത്ത ഇത്തരം സ്ഥലങ്ങളിലെ നിസ്സഹായരായ ജനങ്ങളാണ് കൂടുതലും ആക്രമണങ്ങള്‍ക്കിരയാവുന്നത്.
Leave a Reply