Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗാസ സിറ്റി: ഗാസയില്‍ വീണ്ടും വെടി നിറുത്തലിന് ധാരണ.ഇസ്രായേലും ഹമാസും സംയുക്തമായി എഴുപത്തിരണ്ട് മണിക്കൂര്‍ വെടി നിറുത്തലിനാണ് ധരാണയായത്. സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈജിപ്ത് മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദേശം ഇസ്രായേലും ഹമാസും അംഗീകരിക്കുകയായിരുന്നു.വെടിനിര്‍ത്തല്‍ 72 മണിക്കൂര്‍ നീളും. ഉപാധികള്‍ അംഗീകരിക്കാതെ താത്കാലിക കരാറിനില്ലെന്ന നിലപാട് മയപ്പെടുത്തി ഹമാസാണ് ആദ്യം വെടിനിര്‍ത്തലിന് സമ്മതിച്ചത്. പിന്നീട് നിര്‍ദേശം ഇസ്രായേലും അംഗീകരിച്ചു.ഇതിനിടെ കഴിഞ്ഞ വെടിനിര്‍ത്തല്‍ അവസാനിച്ച വെള്ളിയാഴ്ചയ്ക്കുശേഷം തുടങ്ങിയ ആക്രമണങ്ങള്‍ ഇപ്പോഴും തുടരുകയാണ്. ഗാസയില്‍ 150 ലക്ഷ്യങ്ങളില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 15 പേര്‍ക്കു ജീവഹാനി നേരിട്ടു. ഹമാസ് ഇസ്രേലി മേഖലയിലേക്ക് 100റോക്കറ്റ് ആക്രമണങ്ങള്‍ നടത്തി.നാലാഴ്ചയോളമായി തുടരുന്ന വെടിവെയ്പില്‍ ആയിരത്തി എണ്ണൂറിലധികം പലസ്തീനികളും 67 ഇസ്രായേലി പൗരന്‍മാരും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്.
Leave a Reply