Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയുടെ ചൊവ്വാ ദൗത്യ പേടകം പകര്‍ത്തിയ ചൊവ്വാ ഗ്രഹത്തിന്റെ രണ്ടാമത്തെ ചിത്രവും പുറത്ത് വന്നു.ചൊവ്വയുടെ ഉപരിതലത്തിൽ നിന്ന് 8449 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ളതാണ് ചിത്രം. 7300 കിലോമീറ്റർ ഉയരത്തിൽ നിന്നുള്ള ആദ്യ ചിത്രം രാവിലെ പുറത്ത് വിട്ടിരുന്നു. ഐ.എസ്.ആർ.ഒ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്. ആദ്യചിത്രത്തിലേതും വ്യക്തമായ ചിത്രമാണ് രണ്ടാമത്തേത്. മംഗളയാൻ ഇന്നലെ പകർത്തിയ അഞ്ചു ചിത്രങ്ങളിൽ രണ്ടെണ്ണമാണ് ഇപ്പോൾ പുറത്ത് വന്നത്. മറ്റു ചിത്രങ്ങൾ അടുത്ത ദിവസങ്ങളിൽ തന്നെ പുറത്ത് വിടും. 422 കിലോമീറ്റർ മുതൽ 77,000 കിലോമീറ്റർ അകലെയാണ് മംഗളയാൻ ചൊവ്വയെ ഭ്രമണം ചെയ്യുന്നത്.
Leave a Reply