Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ഇന്ത്യയുടെ മൂന്നാമത്തെ ഗതി നിര്‍ണയ ഉപഗ്രഹമായ ‘ഐ.ആര്‍.എന്‍.എസ്.എസ് 1 സി’ വിജയകരമായി വിക്ഷേപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ 1.32ന് ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം വിക്ഷേപിച്ചത്.ഐ.എസ്.ആര്‍.ഒയുടെ വിശ്വസ്ത വിക്ഷേപണ വാഹനമായ പി.എസ്.എല്‍.വി സി 26 റോക്കറ്റാണ് ഉപഗ്രഹത്തെ സഞ്ചാരപഥത്തില്‍ എത്തിച്ചത്.രണ്ട് ഉപഗ്രഹങ്ങള്‍ നേരത്തെ ഐ.എസ്.ആര്‍.ഒ വിജയകരമായി ഭ്രമണപഥത്തില്‍ എത്തിച്ചിരുന്നു. ‘ഐ.ആര്‍.എന്‍.എസ്.എസ്-ഒന്ന് ബി’ കഴിഞ്ഞ ഏപ്രില്‍ നാലിനും ‘ഒന്ന് എ’ കഴിഞ്ഞ ജൂലൈ ഒന്നിനുമാണ് വിക്ഷേപിച്ചത്. ഏഴ് ഉപഗ്രഹങ്ങള്‍ ചേര്‍ന്നതാണ് ഐ.എസ്.ആര്‍.ഒയുടെ പദ്ധതിയെങ്കിലും ‘ഒന്ന് ഡി’ കൂടി ഭ്രമണപഥത്തില്‍ എത്തുന്നതോടെ ഇന്ത്യയുടെ ഗതിനിര്‍ണയ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ഇതോടെ അമേരിക്കയുടെയും റഷ്യയുടെയും ആഗോള ഗതിനിര്‍ണയ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് ഒരുപരിധിവരെ ഇന്ത്യക്ക് ഒഴിവാക്കാനാകും. പ്രതിരോധ രംഗത്തും കര നാവിക വ്യോമ ഗതാഗത രംഗത്തും ഇന്ത്യയുടെ സ്വന്തം ഗതിനിര്‍ണയ ഉപഗ്രഹത്തെ ആശ്രയിച്ച് മുന്നോട്ട് പോകാന്‍ കഴിയും. 125 കോടിയാണ് ഓരോ ഉപഗ്രഹ വിക്ഷേപണത്തിന്‍െറയും ചെലവ്. മൊത്തം 1420 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി. ഇന്ത്യ മുഴുവനും അതിര്‍ത്തിക്കപ്പുറം 1500 കിലോമീറ്റര്‍ വരെയും ഉപഗ്രഹ പരിധിയില്‍ വരും. ഏഴ് ഗതിനിര്‍ണ ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തന ക്ഷമമമാവുന്നതോടെ ഗതിനിര്‍ണയ മേഖലയില്‍ ഇന്ത്യ സ്വയംപര്യാപ്തമാവുമെന്നും 2015ഓടെ പദ്ധതി പൂര്‍ത്തിയാവുമെന്നുമാണ് പ്രതീക്ഷ.
Leave a Reply