Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 26, 2023 4:40 am

Menu

Published on August 19, 2013 at 5:15 pm

ഇന്ത്യയുടെ ജിഎസ്എല്‍വി ഡി 5 വിക്ഷേപണം ഇന്ന് നടക്കും.

isros-gslv-d5-to-blast-off-with-gsat-14-today

ശ്രീഹരിക്കോട്ട:ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ജിഎസ്എല്‍വി ഡി 5 വിക്ഷേപണം ഇന്ന് നടക്കും. മൂന്ന് വര്‍ഷം മുന്‍പ് പരാജയപ്പെട്ട ഇന്ത്യയുടെ സ്വന്തം ക്രയോജനിക് എഞ്ചിന്റെ പരീക്ഷണ വിക്ഷേപണത്തിനുള്ള കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു.ഇന്ന് വൈകിട്ട് 4.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പെയ്സ് സെന്ററിലാണു വിക്ഷേപണം.

ജി .എസ് .എല്‍ .വി ഡി 5 റോക്കറ്റില്‍ വാര്‍ത്താ വിനിമയ ഉപഗ്രഹമായ ജി സാറ്റ്-14 ആണ് വിക്ഷേപിക്കുന്നത്. 2010 ഏപ്രില്‍ 15ന് ക്രയോജനിക് എഞ്ചിനുമായി വിക്ഷേപിച്ച ജി.എസ്.എല്‍. .വി-ഡി 3 റോക്കറ്റ് നിമിഷങ്ങള്‍ക്കകം തകര്‍ന്നു വീണിരുന്നു. അതേ വര്‍ഷം ഡിസംബറില്‍ നടത്തിയ വിക്ഷേപണവും പരാജയപ്പെട്ടു.1982 കിലോഗ്രാം ഭാരമുള്ള ജി സാറ്റ്-14 ഉപഗ്രഹം ടെലികമ്മ്യൂണിക്കേഷന്‍ രംഗത്താകും ഉപയോഗിക്കുക.വിക്ഷേപണം വിജയമായാല്‍ ചന്ദ്രനിലേക്കുള്ള രണ്ടാം ദൗത്യമായ ചാന്ദ്രയാന്‍ രണ്ടിനും ജി.എസ്.എല്‍.വിയെ ആശ്രയിക്കാനാണ് ഐ.എസ്.ആര്‍.. .ഒയുടെ തീരുമാനം.

Loading...

Leave a Reply

Your email address will not be published.

More News