Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:39 am

Menu

Published on December 3, 2013 at 2:10 pm

ചാന്ദ്രമണ്ഡലവും കടന്ന് മംഗൾയാൻ കുതിപ്പു തുടരുന്നു

isros-mars-orbiter-mission-crosses-moons-orbit

ചെന്നൈ:ചരിത്രം കുറിച്ചുള്ള ഇന്ത്യയുടെ ചൊവ്വാദൗത്യ പേടകം മംഗള്‍യാന്‍ ചന്ദ്രന്റെ ഭ്രമണപഥത്തെയും മറികടന്നു മുന്നോട്ട്.ചന്ദ്രന്റെ ഭ്രമണ പഥവും കടന്നതോടെ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യന്‍ നിര്‍മ്മിത പേടകമെന്ന ഖ്യാതിയും ഇനി മംഗള്‍യാനു സ്വന്തം.ചാന്ദ്രയാൻ കുറിച്ച ചരിത്രമാണ് മംഗൾ യാൻ മറികടന്നത്.ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് ഭൂമിയില്‍നിന്നുള്ള ശരാശരി അകലം 3.84 ലക്ഷം കിലോമീറ്ററാണ്.ആ ദൂരം മംഗള്‍യാന്‍ പേടകം പിന്നിട്ടതായി,തിങ്കളാഴ്ച പകല്‍ പത്തുമണിയോടെ ഐഎസ്ആര്‍ഒ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.ഭൂമിയില്‍നിന്ന് ഏറ്റവും അകലെയെത്തിയ ഇന്ത്യന്‍ നിര്‍മിത പേടകമെന്ന റിക്കാര്‍ഡ് മംഗള്‍യാന്‍ സ്വന്തമാക്കി.മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ (MOM)എന്ന മംഗള്‍യാന്‍ പേടകം ചന്ദ്രന്റെ ഭ്രമണപഥം പിന്നിട്ടതോടെയാണിത്.അവസാനത്തെ ഭൗമഭ്രമണപഥത്തില്‍നിന്ന് ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെയാണ് മംഗള്‍യാന്‍ ചൊവ്വായിലേക്കുള്ള പ്രയാണം ആരംഭിച്ചത്.ഭൂമിയുടെ സ്വാധീനമുള്ള അവസാന മേഖലയും പിന്നിടുകയാണിപ്പോള്‍ മംഗള്‍യാന്‍.350 കിലോഗ്രാം ഭാരമുള്ള പേടകമാണ് മംഗള്‍യാന്‍.850 കിലോഗ്രം ഇന്ധനം മംഗള്‍യാനിലുണ്ടായിരുന്നു.അതില്‍ 198 കിലോഗ്രാം ഇന്ധനം ഞായറാഴ്ച്ച മംഗള്‍യാന്‍ പേടകത്തെ ഭൗമഭ്രമണപഥത്തില്‍നിന്ന് സൗരഭ്രമണപഥത്തിലേക്ക് തിരിച്ചുവിടാന്‍ ചെലവായി.സൗരഭ്രമണപഥത്തലൂടെ 300 ദിവസം യാത്രചെയ്യാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള പേടകമാണ് മംഗള്‍യാന്‍.ഒരു ദിവസം പത്ത് ലക്ഷം കിലോമീറ്ററാണ് മംഗള്‍യാന്‍ സഞ്ചരിയ്ക്കുന്നത്.നവംബര്‍ അഞ്ചിനാണ് ഉപഗ്രഹം വിക്ഷേപിച്ചത്.2014 സെപ്റ്റംബറോട് കൂടി മംഗള്‍യാന്‍ ചൊവ്വയിലെത്തുമെന്നാണ് പ്രതീക്ഷിയ്ക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News