Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 19, 2025 5:46 am

Menu

Published on November 22, 2013 at 11:54 am

മംഗള്‍യാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത് വിട്ടു

isros-mars-orbiter-sends-first-picture-of-earth-helen-captured

ന്യൂഡല്‍ഹി:ഇന്ത്യയുടെ പ്രഥമ ചൊവ്വാ പര്യവേക്ഷണ ദൗത്യമായ മംഗള്‍യാനില്‍ നിന്നുമുള്ള ആദ്യചിത്രം ഐ.എസ്.ആര്‍.ഒ പുറത്ത് വിട്ടു.ഐ.എസ്.ആര്‍.ഒ യുടെ ചൊവ്വാദൗത്യപേടകത്തിലെ പ്രധാന ഉപകരണങ്ങളിലൊന്നായ മാര്‍സ് കളര്‍ ക്യാമറ ഭൂമിയുടെ വ്യക്തമായ ചിത്രമാണ് എടുത്തത്.ഭൂമിക്ക് 70,000 കിലോമീറ്റര്‍ അടുത്തുകൂടി ഉപഗ്രഹം കടന്നുപോകുമ്പോഴായിരുന്നു ഇത്.ചൊവ്വയിലേക്ക് ഉപഗ്രഹത്തെ തൊടുക്കുന്നതിനുമുമ്പ് ഉപകരണങ്ങളുടെ ക്ഷമത പരിശോധിക്കുന്നതിന്റെ ഭാഗമായി ക്യാമറ പ്രവര്‍ത്തിപ്പിക്കുകയായിരുന്നു.ഐഎസ്ആര്‍ഒയുടെ ബംഗളൂരു സെന്ററില്‍(ഐസ്ട്രാക്ക്) നിന്ന് നല്‍കിയ സന്ദേശം കൃത്യതയോടെ ഉപഗ്രഹം സ്വീകരിക്കുകയും തുടര്‍ന്ന് ക്യാമറ ഭൂമിക്ക് നേരെ തിരിച്ച് ചിത്രമെടുക്കുകയും ചെയ്തു.3.5 കിലോമീറ്റര്‍ റസല്യൂഷനിലുള്ള ചിത്രത്തിന്റെ വ്യക്തതയില്‍ ഐഎസ്ആര്‍ഒ പൂര്‍ണ സംതൃപ്തരാണ്.ഇന്ത്യന്‍ ഉപഭൂഖണ്ഡം പൂര്‍ണമായും ചിത്രത്തിലുണ്ട്.ബംഗാള്‍ തീരത്ത്‌ രൂപപ്പെട്ട ഹെലന്‍ ചുഴലിക്കാറ്റിന്റെ ദൃശ്യമാണ്‌ മംഗള്‍യാന്‍ ആദ്യമായി ഒപ്പിയെടുത്തത്‌.ഇന്ത്യ ഉപഭൂഖണ്ഡത്തിന്റെയും സമീപ പ്രദേശങ്ങളുടെയും വേറെയും ഒട്ടനവധി ചിത്രങ്ങള്‍ മംഗള്‍യാന്‍ എടുത്തിട്ടുണ്ട്‌.കൊടുങ്കാറ്റ്‌ ഇന്ന്‌ ആന്ധ്രതീരത്ത്‌ ആഞ്ഞടിക്കുമെന്നാണ്‌ കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചത്‌.കാമറകള്‍ പരിശോധിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ചിത്രങ്ങള്‍ പരീക്ഷണാര്‍ഥം എടുത്തതെന്ന്‌ ഐ.എസ്‌.ആര്‍.ഒ അറിയിച്ചത്‌.ഭൂമിയില്‍നിന്ന്‌ 70000 കിലോമീറ്റര്‍ ഉയരത്തിലെത്തിയപ്പോള്‍ നവംബര്‍ 20ന്‌ ഉച്ചകഴിഞ്ഞ്‌ 1.50നാണു മംഗള്‍യാന്‍ ചിത്രമെടുത്തത്‌.സമീപ രാജ്യങ്ങള്‍ക്ക് പുറമെ ആഫ്രിക്ക,മധ്യേഷ്യ തുടങ്ങിയവയും ചിത്രത്തിലുണ്ട്.ചൊവ്വയുടെ 320 കിലോമീറ്റര്‍ അടുത്ത് എത്തുന്ന ഉപഗ്രഹത്തില്‍ നിന്ന് ആയിരക്കണക്കിന് ബഹുവര്‍ണചിത്രങ്ങള്‍ ഭൂമിയിലേക്ക് അയക്കേണ്ട ദൗത്യമാണ് മാര്‍സ് കളര്‍ ക്യാമറയ്ക്കുള്ളത്.ചൊവ്വയുടെ ഉപരിതലവും കാലാവസ്ഥയും പഠിക്കാന്‍ സഹായകമായ വിവരങ്ങള്‍ ചിത്രങ്ങളില്‍നിന്ന് ലഭിക്കും.ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്,ഡെയ്മോസ് എന്നിവയുടെ ചിത്രങ്ങളുമെടുക്കും.ചൊവ്വയുടെ ഭ്രമണപഥത്തില്‍നിന്നുള്ള ഭൂമിയുടെയും മറ്റ് ഗ്രഹങ്ങളുടെയും അപൂര്‍വചിത്രങ്ങളും വാല്‍നക്ഷത്രങ്ങളുടെ സാന്നിധ്യവും പകര്‍ത്താനാകും.പേടകത്തിലെ മറ്റ് ഉപകരണങ്ങളുടെ വിവരങ്ങള്‍ ഭൂമിയിലേക്ക് കൈമാറുന്നതും ക്യാമറയാണ്.ഐഎസ്ആര്‍ഒ വികസിപ്പിച്ചതാണ് ക്യാമറ.നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിച്ച മംഗള്‍യാന്‍ ഭൂമിയെ വലംവച്ചുകൊണ്ടിരിക്കുകയാണ്. കൂടിയ ദൂരമായ 1,92,874 കിലോമീറ്ററിലുള്ള ഭ്രമണപഥത്തിലാണിപ്പോള്‍. ഡിസംബര്‍ ഒന്നിന് പുലര്‍ച്ചെ ഉപഗ്രഹം ചൊവ്വയിലേക്കുള്ള നിര്‍ണായക യാത്ര പുറപ്പെടും. ലിക്വിഡ് അപോജി മോട്ടോര്‍ ജ്വലിപ്പിച്ച് സൗരഭ്രമണപഥത്തിലേക്ക് ഉപഗ്രഹത്തെ തള്ളിവിടും.സെക്കന്‍ഡില്‍ 11.5 കിലോമീറ്റര്‍ വേഗത്തിലാകും ഭൂഭ്രമണപഥം വിട്ട് ഉപഗ്രഹം നീങ്ങുക.ദൗത്യം വിജയിച്ചാല്‍ അടുത്ത സെപ്തംബറില്‍ മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തും.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News