Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

November 8, 2026 12:00 pm

Menu

Published on January 31, 2014 at 5:26 pm

പൂച്ചകളെ കറിവച്ച് സുഹൃത്തുക്കൾക്ക് നല്കിയ ഇറ്റാലിയന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു.

italian-man-adopts-15-cats-so-he-could-cook-them-and-serve-them-as-dinner

ഇററലി : മൃഗങ്ങളോട് അമിതമായ സ്‌നേഹമുണ്ടെന്ന് ഭാവിച്ച് മൂന്ന് മാസം പ്രായമായ 15 കറുത്ത് തടിച്ച  പൂച്ചകളെ ദത്തെടുത്തത്തിനു ശേഷം അവയെ ഭക്ഷണമാക്കിയ 53 കാരനായ ഇറ്റാലിയന്‍ വംശജനെ പോലീസ് അറസ്റ്റ് ചെയ്തു.ഇറ്റലിയിലെ ലോംബറിയിലാണ് ഈ സംഭവം നടന്നിരിക്കുന്നത്. അത്താഴത്തിന് സുഹൃത്തുക്കളെ വിളിച്ച് പൂച്ചയെ കറി വെച്ച് വിളമ്പുകയായിരുന്നു. എന്താണ് കഴിക്കുന്നതെന്ന്  സുഹൃത്തുക്കള്‍ക്ക് അറിവുണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല.ദത്തെടുത്ത പൂച്ചകളെ പരിശോധന നടത്താന്‍ എത്തിക്കുന്നതില്‍ ഇയാള്‍ വിമുഖത കാട്ടുന്നതില്‍  മൃഗ സംരക്ഷക സ്ഥാപനത്തിലെ അധികൃതര്‍ക്ക്  സംശയം തോന്നിയിരുന്നു.ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനിലെ അധികൃതര്‍ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് സംഭവം പുറത്ത് വന്നത്. ഇയാൾ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്.

Loading...

Comments are closed.

More News