Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 11:01 am

Menu

Published on December 2, 2013 at 3:54 pm

സിനിമയില്‍ ഹെല്‍മെറ്റ് നിര്‍ദ്ദേശത്തിനെതിരെ ഫെഫ്ക രംഗത്ത്

its-is-not-practical-to-use-helmet-in-films-and-serials

കൊച്ചി:സിനിമാരംഗങ്ങളിലും ഇരുചക്രവാഹനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഹെല്‍മെറ്റ് ധരിച്ചിരിക്കണമെന്ന ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിങ്ങിന്റെ ആവശ്യത്തിനെതിരെ ചലച്ചിത്ര പ്രവര്‍ത്തകര്‍ രംഗത്ത്.സിനിമകളില്‍ ഹെല്‍മെറ്റ് നിര്‍ബ്ബന്ധമാക്കുകയെന്നത് പ്രായോഗികമായ കാര്യമല്ലെന്നാണ് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്.സിനിമയുടെ സാഹചര്യം മനസ്സിലാക്കാതെയുള്ള നിര്‍ദേശമാണിത്.ചൊവ്വാഴ്ച ചേരുന്ന ഫെഫ്ക്ക യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.സെന്‍സര്‍ ബോര്‍ഡിനോട് ഇങ്ങനെയൊരു ആവശ്യം ഉന്നയിക്കാന്‍ സിങ്ങിന് അധികാരമില്ലെന്ന് സെന്‍സര്‍ ബോര്‍ഡംഗം ഷാഹിദാ കമാല്‍ പറഞ്ഞു.പല കുറ്റകൃത്യങ്ങളും കഥയുടെ ഭാഗമായി സിനിമയിലുണ്ടാകും.കൊലപാതവും ബലാല്‍സംഗവും മോഷണവുമുണ്ടാകാം. ഇതൊന്നും കാണിക്കരുതെന്ന് നാളെ ഡിജിപി ആവശ്യപ്പെട്ടാല്‍ എന്താകും?..സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ മാനിച്ചാണ് ബോര്‍ഡ് പ്രവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ സിങ്ങിന് നിര്‍ദേശം നല്‍കാനാകില്ല.പുകവലി രംഗങ്ങളില്‍ കാണിക്കുന്നതുപോലെ ഹെല്‍മറ്റ് ഉപയോഗിക്കാതിരിക്കുന്നത് നിയമവിരുദ്ധമാണെന്ന് എഴുതിക്കാണിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ അക്കാര്യം പരിഗണിക്കാനാകും””.ഷാഹിദാ കമാല്‍ ചൂണ്ടിക്കാട്ടി.സിനിമയിലും സീരിയലുകളിലും ഇരുചക്രവാഹനങ്ങള്‍ ഓടിയ്ക്കുമ്പോള്‍ താരങ്ങള്‍ ഹെല്‍മെറ്റ് വെയ്ക്കുന്നത് നിര്‍ബ്ബന്ധമാണെന്ന് കാണിച്ചുകൊണ്ട് അടുത്ത ദിവസമാണ് ഋഷിരാജ് സിങ് ചലച്ചിത്രസംഘടനകള്‍ക്കും സെന്‍സര്‍ ബോര്‍ഡിനും കത്ത് നല്‍കിയത്.ഇനിയങ്ങോട്ട് ഹെല്‍മെറ്റ് വെയ്ക്കാതെ വാഹനമോടിയ്ക്കുന്ന രംഗങ്ങള്‍ സിനിമയിലുണ്ടായാല്‍ നിയമനടപടി സ്വീകരിക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.ഇതിന് പിന്നാലെയാണ് നിര്‍ദ്ദേശത്തിനെതിരെ ഫെഫ്ക രംഗത്തെത്തിയിരിക്കുന്നത്.

Loading...

Leave a Reply

Your email address will not be published.

More News