Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 13, 2025 10:49 pm

Menu

Published on June 16, 2014 at 11:20 am

സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഫോട്ടോയിലെ കുഞ്ഞ് തൻറെയല്ലെന്ന് അല്ലു അർജുൻറെ വെളിപ്പെടുത്തൽ !

its-not-my-sons-picture-allu-arjun

സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ചു വരുന്ന ഫോട്ടോയിലെ കുഞ്ഞ് തൻറെയല്ലെന്ന് തെലുങ്ക് നടൻ അല്ലു അർജുൻ വെളിപ്പെടുത്തുന്നു.അല്ലുവിൻറെ മകൻ എന്ന തലക്കെട്ടോടു കൂടി തൻറെ ഭാര്യ സ്നേഹയുടെ കയ്യിലുള്ള ആ കുഞ്ഞ് തൻറെ മകനല്ലെന്നും മറിച്ച് ആ ഫോട്ടോയിലുള്ളത് തൻറെ അനന്തരവനാണെന്നുമാണ് അല്ലു അർജുൻ പറയുന്നത്.ഈ അടുത്ത കാലത്താണ് അല്ലുവിൻറെ ഭാര്യ സ്നേഹ ഒരു ആണ്‍ കുഞ്ഞിന് ജന്മം നൽകിയത്. തൻറെ മകൻ അയാനാണെന്ന് ഫേസ്ബുക്കിലൂടെയും സോഷ്യൽ മീഡിയയിലൂടെയും പ്രചരിച്ച ഫോട്ടോ കണ്ട് അല്ലു അർജുൻ ആകെ അസ്വസ്ഥനായിരുന്നു. പിന്നീട് ആ ഫോട്ടോയിലെ കുഞ്ഞ് തൻറെയല്ലാത്തതിനാൽ ദയവായി അത് തൻറെ മകനാണെന്ന് പറഞ്ഞ് ഷെയർ ചെയ്യരുതെന്ന് അല്ലു ട്വിറ്ററിലൂടെ അറിയിച്ചു.2011 ൽ വിവാഹിതരായ അല്ലു അർജുനും സ്നേഹലതയ്ക്കും ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഒരു കുഞ്ഞ് പിറന്നത്.പ്രശസ്ത നിർമ്മാതാവ് അല്ലു അരവിന്ദിൻറെ മകനാണ് അല്ലു അർജുൻ.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News