Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 1:56 pm

Menu

Published on August 21, 2014 at 12:14 pm

സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കുന്നതില്‍ തെറ്റില്ല:മുസ്ലീം മതപ്രഭാഷകൻ

its-ok-for-a-man-to-hide-and-watch-the-woman-bath-if-you-intend-to-marry-her-egyptian-preacher

കെയ്‌റോ: സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞു നോക്കുന്നതില്‍ തെറ്റില്ലെന്ന  മുസ്ലീം മതപ്രഭാഷകൻറെ പ്രസ്ഥാവന വിവാദത്തിൽ .ഈജ്പ്തിലെ സലഫി മതപ്രഭാഷകനായ ഉസാമ അല്‍ക്വാസിയാണ് ഇത്തരമൊരു  വിവാദ പ്രസ്താവന മതവിശ്വാസികളോട് പങ്കുവെച്ചത്.സ്ത്രീകള്‍ കുളിക്കുന്നതും നിങ്ങള്‍ക്ക് ഒളിഞ്ഞുനോക്കാം. എന്നാല്‍ നല്ല ഉദ്ദേശത്തോടുകൂടിയാകണം. ആ സ്ത്രീയെ നിങ്ങള്‍ വിവാഹം കഴിക്കാന്‍ പോകുന്നവരാണെങ്കില്‍ തീര്‍ച്ചയായും നോക്കാം. വിവാഹത്തിനു മുന്‍പ് സ്ത്രീകളുടെ രഹസ്യങ്ങള്‍ കാണുന്നതില്‍ തെറ്റില്ല. സ്ത്രീകളുടെ സ്വകാര്യമായ കാര്യങ്ങള്‍ കാണാന്‍ പുരുഷന്മാര്‍ക്ക് ആഗ്രമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.ഈജിപ്റ്റിലെ ഒരു ചാനലിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. പിന്നീട് അല്‍-അറേബ്യ ചാനല്‍ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുകയായിരുന്നു.ഇസ്ലാം മതവിശ്വാസികളുടെ പരമ്പരാഗത വിശ്വാസങ്ങളുടെ ഘടകവിരുദ്ധമാണ് പുതിയ ഫത്വയെന്നു പരക്കെ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. അന്യപുരുഷന്‍മാരുടെ തുറിച്ചു നോട്ടം ഒഴിവാക്കാന്‍ മുഖാവരണം ഉള്‍പ്പടെയുള്ള വസ്ത്രം ധരിക്കാന്‍ നിര്‍ദേശിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ അല്‍-ക്വാസിയുടെ ഫത്വ തള്ളിക്കൊണ്ടു ഈജിപ്റ്റിലെ മതകാര്യമന്ത്രി മുഹമ്മദ് മുക്തര്‍ രംഗത്തു വന്നു. സ്ത്രീകള്‍ കുളിക്കുന്നതു ഒളിഞ്ഞിരുന്നു നോക്കുന്നതില്‍ എന്തു മഹത്വമാണുള്ളത്. നിങ്ങളുടെ മകള്‍ കുളിക്കുന്നതു അന്യപുരുഷന്‍ കാണുന്നത് അനുവദിക്കുമോയെന്നും മുക്തര്‍ ചോദിച്ചു.

Credit : DailyMailUK, ibTimes

Loading...

Leave a Reply

Your email address will not be published.

More News