Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പൃഥ്വിരാജും നിവിന്‍ പോളിയും ഒന്നിക്കുന്ന ശ്യാമ പ്രസാദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഇവിടെയുടെ ട്രെയിലർ പുറത്തിറങ്ങി. അമേരിക്കയിലെ പട്ടണപ്രദേശങ്ങള്‍ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സീരിയല്‍ കില്ലിങിന്റെ കഥയാണ് പറയുന്നത്. അമേരിക്കയിലെ ഐടി മേഖലയിലുള്ള ടെക്കികളുടെ കൊലപാതകമാണ് പ്രമേയം. ഇതിന്റെ ചുരുളഴിക്കാന്‍ ഇന്ത്യന്‍ വംശജനും അറ്റ്ലാന്റ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായി പൃഥ്വിരാജ് എത്തുന്നു.ഭാവനയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. അന്തര്‍ദേശീയ നിലവാരത്തില്‍ ഒരുക്കുന്ന ഈ ക്രൈം ത്രില്ലറില്‍ അഭിനേതാക്കളും മറ്റു അണിയറപ്രവര്‍ത്തകരല്ലൊം വിദേശത്തുനിന്നുള്ളവരാണ്.ധാര്‍മിക് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
–
Leave a Reply