Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിംഗ്: ഹോളിവുഡ് ആക്ഷന്‍ ഹീറോ ജാക്കി ചാന്റെ മകന്‍ ജെയ്‌സീ ചാനെ (32) മയക്കുമരുന്ന് കേസില്‍ ആറുമാസം തടവിനും, 2,000 യുവാന്‍ (322 ഡോളര്‍) പിഴയടയ്ക്കാനും കോടതി ശിക്ഷ വിധിച്ചു. ചൈനയിലെ ഡോങ്‌ചെങ് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ജെയ്‌സീയുടെ വീട് റെയ്ഡ് ചെയ്ത പോലീസ് 100 ഗ്രാം മയക്കുമരുന്ന് ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. ജെയ്‌സീക്കൊപ്പം തായ്‌വാന്‍ താരം കെയ് കോ (23) യും പിടിയിലായിരുന്നു. മകന്റെ പെരുമാറ്റത്തില്‍ താന്‍ ലജ്ജിക്കുന്നതായും ദുഃഖിതനാണെന്നും ജെയ്‌സീ ചാനെയുടെ അച്ഛൻ ജാക്കിചാൻ പറഞ്ഞു.
Leave a Reply