Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടി ശ്രീദേവിയുടെ വിയോഗം സിനിമാ പ്രേമികള്‍ക്കെല്ലാം ഏറെ ഞെട്ടലുണ്ടാക്കിയ വാർത്തയായിരുന്നു. കുറച്ചുദിവസങ്ങളായി ശ്രീദേവിയുടെ വിയോഗവും അനുബന്ധ വിവരങ്ങളുമെല്ലാമായിരുന്നു ചാനലുകളിലെല്ലാം നിറഞ്ഞു നിന്നിരുന്നത്. എന്നാൽ ശ്രീദേവിയുടെ അന്ത്യകർമ്മങ്ങൾക്കിടെ രാജ്യത്തെ പ്രമുഖരെല്ലാം ദു:ഖം പ്രകടിപ്പിച്ചിരിക്കെ ഒരാള്‍ മാത്രം സന്തോഷിച്ചിരിക്കയായിരുന്നു. നടി ജാക്കിലിന്‍ ഫെര്‍ണാണ്ടസിന്റെതായിരുന്നു സോഷ്യല്‍ മീഡിയയില്‍ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സന്തോഷ പ്രകടനം. ബോളിവുഡ് താരങ്ങള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയതിനൊപ്പമായിരുന്നു ജാക്വിലിന്‍ ഫെര്‍ണാണ്ടസ് വന്നിരുന്നത്. ശ്രീദേവിയുടെ ഭൗതിക ശരീരം നടി സന്ദര്‍ശിക്കുകയും ആദരവ് പ്രകടിപ്പിക്കുകയും ചെയ്തു.എന്നാൽ ഇന്നലെ മുതൽ ശ്രീദേവിയുടെ സംസ്‌കാര ചടങ്ങുകള്‍ക്കിടെ നടി ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.
ഒരാളോട് പൊട്ടിച്ചിരിച്ച് ജാക്വിലിന്‍ സംസാരിക്കുന്നതും സന്തോഷം പങ്കുവയ്ക്കുന്നതുമാണ് വീഡിയോയിലുള്ളത്. എന്നാൽ മറ്റു താരങ്ങളെല്ലാം മൗനമായി സമീപത്ത് നിൽക്കുകയാണ് ചെയ്യുന്നത്. അവാര്‍ഡ് ലഭിക്കുന്ന വേദിയാണെന്ന് കരുതിയോ എന്നും പ്രശസ്ത വ്യക്തിയുടെ അന്ത്യകര്‍മങ്ങള്‍ക്ക് സാക്ഷിയാകാന്‍ വന്നതാണെന്ന് നടി മറന്നോ എന്നും സോഷ്യൽ മീഡിയയിൽ നടിക്കെതിരെ വിമർശനങ്ങളുണ്ട്. നടി ചിരിക്കുന്ന ഫോട്ടോ ട്വിറ്ററില്‍ പ്രചരിപ്പിച്ചത് ഒരു പെൺകുട്ടിയാണ്. എന്നാൽ ആ ഒരു രംഗം മാത്രം കണ്ട് നടി പൂര്‍ണ സന്തോഷവതിയാണ് എന്ന് വിധിയെഴുതരുതെന്നാണ് നടിയെ പിന്തുണയ്ക്കുന്നവർ പറയുന്നത്. മരണവീട്ടില്‍ വന്നാല്‍ ചിരിക്കരുതെന്ന് നിയമമുണ്ടോ. സങ്കടത്തോടെ മാത്രമേ നില്‍ക്കാവുവെന്ന് നിയമമുണ്ടോ. പിന്നെ എന്താണ് ഒരാള്‍ ചിരിച്ചാല്‍…എന്നിങ്ങനെയെല്ലാം നടിയുടെ വീഡിയോക്ക് പ്രതികരണങ്ങളുണ്ട്. എന്തായാലും സംഭവം വിവാദമായിക്കൊണ്ടിരിക്കയാണ്.
Leave a Reply