Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

September 12, 2024 10:57 am

Menu

Published on December 26, 2013 at 9:39 am

ജാക് കാലിസ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്നു

jacques-kallis-to-call-time-on-test-career

ഡര്‍ബന്‍: ക്രിക്കറ്റ്‌ ലോകം കണ്ട മികച്ച ഓള്‍ റൗണ്ടറായ ദക്ഷിണാഫ്രിക്കന്‍ താരം ജാക് കാലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നു.ഇന്ത്യയ്‌ക്കെതിരെ ഡര്‍ബനില്‍ ഇരുപത്തിയാറിന് ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിനുശേഷം കളിയോട് വിടപറയുമെന്ന് കാലിസ് പറഞ്ഞു.എന്നാല്‍ ,2015ല്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ കളിക്കണമെന്ന് ആഗ്രഹമുണ്ടെന്നും കാലിസ് പറഞ്ഞു.ഇത് വിരമിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണെന്ന് കാലിസ് പറഞ്ഞു.എന്നാല്‍ ,അത് അത്ര എളുപ്പമുള്ള കാര്യമായിരുന്നില്ല.പ്രത്യേകിച്ച് ടീം മികച്ച ഫോം പുലര്‍ത്തുകയും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് അടുത്തെത്തുകയും ചെയ്ത സാഹചര്യത്തില്‍ എന്നാല്‍,ക്രിക്കറ്റിനോട് പൂര്‍ണമായി വിടപറയാന്‍ ഉദ്ദേശിക്കുന്നില്ല.ശാരീരികക്ഷമ ഉണ്ടാവുകയും ഫോം പുലര്‍ത്തുകയും ചെയ്യുകയാണെങ്കില്‍ 2015ലെ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയെ വിജയത്തിലെത്തിക്കണമെന്ന ആഗ്രഹമുണ്ട്.പ്രതിഭാധനരായ ഒരു കൂട്ടം കളിക്കാര്‍ക്കൊപ്പം കളിച്ച് കളമൊഴിയാന്‍ കഴിഞ്ഞതില്‍ അതിയായ ചാരിതാര്‍ഥ്യമുണ്ട്-കാലിസ് പറഞ്ഞു.1995 ഡിസംബര്‍ 14 ന് ഡര്‍ബനില്‍ ഇംഗ്ലണ്ടിനെതിരെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ ജാക്ക് കാലിസ് അരങ്ങേറിയത്.ദക്ഷിണാഫ്രിക്കയ്ക്കായി ഇതിനകം 165 ടെസ്റ്റുകളില്‍ കളിച്ചിട്ടുള്ള കാലിസ് 279 ഇന്നിങ്‌സുകളില്‍ നിന്നായി 13174 റണ്‍സ് നേടിയിട്ടുണ്ട്.44 സെഞ്ച്വറികളും 58 അര്‍ദ്ധ സെഞ്ച്വറികളും കാലിസ് സ്വന്തമാക്കി.224 റണ്‍സാണ് ടെസ്റ്റിലെ കാലിസിന്റെ ഉയര്‍ന്ന സ്‌കോര്‍. 44 തവണ പുറത്താകാതെ നിന്ന കാലിസിന്റെ ശരാശരി 55.12 റണ്‍സാണ്. 165 മത്സരങ്ങളില്‍ നിന്ന് 292 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള കാലിസ് ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളാണ്.

Loading...

Leave a Reply

Your email address will not be published.

More News