Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത് അബദ്ധമായിപ്പോയെന്ന് നടന്‍ ജഗദീഷ്. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ പണിയല്ലെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ പ്രവര്‍ത്തനം ഒരു പാര്‍ട്ട് ടൈം ജോലിയായി കാണാനാകില്ല. അതുകൊണ്ട് തന്നെ എനിക്ക് പറ്റിയ പണിയുമല്ലത്. രാഷ്ട്രീയ പ്രവര്‍ത്തകന് സാമൂഹിക പ്രതിബദ്ധത ആവശ്യമാണ്. 24 മണിക്കൂറും ജനസേവകനായിരിക്കണം, മുംബൈ ഷണ്‍മുഖാനന്ദ ഹാളില്‍ നടന്ന പൊതുപരിപാടിയില്‍ പങ്കെടുക്കവെ ജഗദീഷ് പറഞ്ഞു.
2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജഗദീഷ് മത്സരിച്ചിരുന്നു. എന്നാല്‍ സിറ്റിങ് എം.എല്‍.എ ആയ ഗണേഷ് കുമാര്‍ വിജയിക്കുകയായിരുന്നു. ജഗദീഷും ഗണേഷ് കുമാറും പ്രധാന മുന്നണികള്‍ക്ക് വേണ്ടി ഇറങ്ങിയപ്പോള്‍ നടന്‍ ഭീമന്‍ രഘുവായിരുന്നു ബി.ജെ.പി സ്ഥാനാര്‍ത്ഥി.
തിരഞ്ഞെടുപ്പ് പ്രചാരണവേളകളില്‍ സ്ഥാനാര്‍ത്ഥികളായിരുന്ന ജഗദീഷും ഗണേഷ് കുമാറും പരസ്പരം വാക്‌പോരുകളുമായി എത്തിയത് വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തു. ഗണേഷ് കുമാറിനു വേണ്ടി മോഹന്‍ലാല്‍ പ്രചാരണത്തിനിറങ്ങിയതും വലിയ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
Leave a Reply