Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 6:16 pm

Menu

Published on September 25, 2013 at 5:32 pm

ജഗന്‍മോഹന്‍ റെഡ്ഡി ജയില്‍ മോചിതനായി

jaganmohan-reddy-walks-out-of-jail-after-16-months

ഹൈദരാബാദ്: അഴിമതിക്കേസില്‍ ജയിലായിരുന്ന വൈ.എസ്.ആര്‍ കോണ്‍ഗ്രസ് അധ്യക്ഷനും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനുമായ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡി ജയില്‍ മോചിതനായി.
19 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ജഗന്‍ പുറത്തുവരുന്നത്. തിങ്കളാഴ്ചയാണ് ജഗന്‍മോഹന് ഹൈദരാബാദിലെ പ്രത്യേക സി.ബി.ഐ കോടതി ജാമ്യം അനുവദിച്ചത്. രണ്ട് ലക്ഷം രൂപ വീതമുള്ള രണ്ട് ആള്‍ജാമ്യത്തില്‍ വിടാനാണ് കോടതി ഉത്തരവിട്ടിരുന്നത്. ഹൈദരാബാദ് വിട്ട് പുറത്തുപോവരുതെന്നും ജാമ്യ വ്യവസ്ഥയില്‍ വ്യക്തമാക്കിയിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ ജഗന്‍ ചൊവ്വാഴ്ച വൈകിട്ട് മൂന്നുമണിയോടെ ജയിലില്‍ നിന്നും പുറത്തിറങ്ങി.ജയില്‍ മോചിതനാകുന്ന ജഗന്‍മോഹനെ സ്വീകരിക്കാന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ജയിലിനു മുന്നില്‍ തടിച്ചു കൂടിയിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News