Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:44 am

Menu

Published on December 27, 2013 at 11:19 am

ജഗതി ശ്രീകുമാർ വീല്‍ച്ചെയറില്‍നിന്നുവീണ് പരിക്കേറ്റു

jagathy-sreekumar-fall-from-whee-chair-and-injured

കോട്ടയം: കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജഗതി ശ്രീകുമാര്‍ ഏറെനാളായി ചികിത്സയില്‍ കഴിഞ്ഞു വരുന്ന പ്രശസ്തനടന്‍ ജഗതി ശ്രീകുമാറിന് വീല്‍ച്ചെയറില്‍നിന്നുവീണ് പരിക്കേറ്റു. തലയുടെ ഒരുവശത്ത് ചെറിയ മുറിവുപറ്റിയ അദ്ദേഹത്തിന് കാഞ്ഞിരപ്പള്ളിക്കടുത്ത് ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നല്‍കി. പരിക്ക് സാരമുള്ളതല്ലെന്ന് ആശുപത്രിയധികൃതരും ബന്ധുക്കളും അറിയിച്ചു. കാഞ്ഞിരപ്പള്ളി തമ്പലക്കാട്ട് ജഗതിയുടെ ഭാര്യയുടെ കുടുംബവീട്ടില്‍ വ്യാഴാഴ്ച വൈകീട്ടാണ് അപകടം. വീല്‍ച്ചെയര്‍ ബാലന്‍സ് തെറ്റി മറിഞ്ഞപ്പോള്‍ തൊട്ടടുത്തുണ്ടായിരുന്ന സ്റ്റാന്‍ഡില്‍ തലയിടിച്ചാണ് മുറിവേറ്റതെന്ന് മരുമകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഒപ്പമുണ്ടായിരുന്ന മകന്‍ രാജു ഉടന്‍ ജഗതിയെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. ചികിത്സയ്ക്കുശേഷം അദ്ദേഹം വീട്ടിലേക്ക് മടങ്ങി.

Loading...

Leave a Reply

Your email address will not be published.

More News