Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണു വിതുര കേസില്‍ ജഗതിയെ കുടിക്കിയതെന്ന് ഭാര്യ ശോഭയുടെ വെളിപ്പെടുത്തല്‍.
വിതുര കേസില്‍ പ്രതിയായപ്പോള്‍ അദ്ദേഹം തന്നോടു പറഞ്ഞു, ഇതു കള്ളക്കേസാണെന്ന്. അത് തനിക്കു പൂര്‍ണ വിശ്വാസമായിരുന്നു. അടുത്തിടെ വിരമിച്ച ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥനാണ് ‘നെറ്റിയില്‍ കുങ്കുമക്കുറി തൊട്ട, അച്ചാര്‍ തൊട്ടുനക്കി മദ്യപിക്കുന്ന ഒരാള്‍’ എന്ന പെണ്‍കുട്ടിയുടെ വിവരണം കേട്ട് ജഗതി ശ്രീകുമാര്‍ എന്ന് പ്രതിപ്പട്ടികയില്‍ എഴുതി ചേര്‍ത്തത്. മലയാളത്തിലെ സുപ്രസിദ്ധ സിനിമാതാരത്തിന്റെ പേര് ആ പെണ്‍കുട്ടിക്ക് അറിയില്ലായിരുന്നു എന്നു പറഞ്ഞാല്‍ ആരു വിശ്വസിക്കുമെന്നും ശോഭ ചോദിച്ചു.
ജഗതി ശ്രീകുമാറിന്റെ ഭാര്യ ശോഭ വനിത മാഗസിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
മാത്രമല്ല കേസില്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ട് അക്കാലത്ത് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ വിളിച്ചിരുന്നു. ചെയ്യാത്ത കുറ്റത്തിന് കൈക്കൂലി നല്‍കാന്‍ തയാറല്ലെന്നു പറഞ്ഞു ചേട്ടന്‍. ആദ്യം ഇരുപത്തിമൂന്നാം പ്രതിയായിരുന്നു. പിന്നീടാണ് മുന്നോട്ടു കയറ്റിയത്. കൈക്കൂലി ചോദിച്ചതിനെക്കാള്‍ പണം കേസു നടത്താന്‍ ചെലവായി. പക്ഷേ, സത്യം തെളിഞ്ഞ ആശ്വാസമായിരുന്നു എന്നും ശോഭ പറയുന്നു.
അമ്പിളിച്ചേട്ടന് അപകടം സംഭവിച്ചതിനു ശേഷമാണ് ഞങ്ങളൊക്കെ ജീവിതത്തില്‍ ദുഃഖം അറിയുന്നത്. മുന്‍പ് പല പ്രശ്‌നങ്ങളും ഉണ്ടായെങ്കിലും ഞങ്ങളെ ആശ്വസിപ്പിക്കാനും ധൈര്യം തരാനും അദ്ദേഹം ഉണ്ടായിരുന്നു, ശോഭ പറഞ്ഞു.
വിതുര പെണ്‍വാണിഭ കേസില്‍ ഉള്‍പ്പെട്ട അവശേഷിച്ച രണ്ട് പ്രതികളെ 2014ല്‍ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് ഘട്ടങ്ങളിലായി കോടതി പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയും കോടതി വെറുതെ വിട്ടു. വിചാരണക്കിടെ പെണ്‍കുട്ടി പ്രതികളെ തിരിച്ചറിയാത്തതിനാലാണ് പ്രതികളെ കോടതി വെറുതെ വിട്ടത്. കോട്ടയം പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജോലി വാഗ്ദാനം ചെയ്ത് വിവിധ സ്ഥലങ്ങളില്‍ കൊണ്ടു പോയി പീഡിപ്പിച്ചു എന്നാണ് കേസ്.
Leave a Reply