Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ: ബിസിസിഐയുടെ വൈസ് പ്രസിഡന്റായി കേരളാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്‍റായി ജഗ്മോഹന്‍ ഡാല്‍മിയയെ തെരഞ്ഞെടുത്തു.ഇത് രണ്ടാം തവണയാണ് ഡാൽമിയ പ്രസിഡന്റാവുന്നത്. വൈസ് പ്രസിഡന്‍റായി മലയാളിയായ ടി.സി. മാത്യു തെരഞ്ഞെടുക്കപ്പെട്ടു.പതിനാറ് വോട്ട് നേടിയാണ് ടിസി മാത്യു വൈസ് പ്രസിഡന്റായത്. സെക്രട്ടറിയായി അനുരാഗ് ഠാക്കൂറിനെയും ട്രഷററായി അനിരുധ് ചൗധരിയേയും തെരഞ്ഞെടുത്തു.ചെന്നൈയില്‍ ചേര്‍ന്ന ബിസിസിഐ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. ഐ.പി.എല്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്ന് ബി.ശ്രീനിവാസന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നത് സുപ്രീംകോടതി തടഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ജഗ്മോഹന്‍ ഡാല്‍മിയ പ്രസിഡന്‍റായത്.
Leave a Reply