Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: ‘എ ‘സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം സംപ്രേഷണം ചെയ്തതിന് ജയ്ഹിന്ദ് ചാനലിന് വിലക്ക്. കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണാണ് വിലക്ക് ഏർപ്പെടുത്തി ഉത്തരവിട്ടത്.ഇന്നലെ അര്‍ദ്ധരാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്കാണ് വിലക്ക്.1952ലെ സിനിമാട്ടോഗ്രാഫ് നിമയത്തിലെ വകുപ്പ് 6(1) എന്‍)ന്റെയും പൊതുപ്രദര്‍ശനം വിലക്കിയുള്ള റൂള്‍ 6(1)(ഒ)യുടെ ലംഘനമാണ് സിനിമ പ്രദര്‍ശിപ്പിച്ചതിലൂടെ ചാനല്‍ നടത്തിയതെന്ന് ചാനല്‍ സംപ്രേഷണം വിലക്കി മന്ത്രാലയം പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.2012 ആഗസ്റ്റ് 27ന് രാത്രി പത്തുമണിക്ക് സംപ്രേഷണം ചെയ്ത ‘ഹായ് ഹരിതേ’ എന്ന ചിത്രമാണ് നടപടിക്ക് കാരണം. ഇതുസംബന്ധിച്ച് മന്ത്രാലയം ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് ചാനല്‍ നല്‍കിയ മറുപടി തള്ളിയാണ് വിലക്ക്. ചിത്രം അബദ്ധത്തില്‍ സംപ്രേഷണം ചെയ്തതാണെന്ന് ജയ്ഹിന്ദ് ടിവി കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് നല്‍കിയ മറുപിടി.സംപ്രേഷണം ചെയ്യാനിരുന്ന മലയാളം സിനിമയില്‍ ചില തകരാറുകള്‍ വന്നതിനാല്‍ താമസം ഒഴിവാക്കാന്‍ ‘ഹായ് ഹരിതേ’ ടെലികാസ്റ്റ് ചെയ്യുകയായിരുന്നു. സാങ്കേതികവിഭാഗം ജീവനക്കാരുടെ പിഴവ് മൂലമാണ് മറ്റൊരു സിനിമയുടെ കവറിനുള്ളില്‍ സൂക്ഷിച്ചിരുന്ന എ സര്‍ട്ടിഫിക്കേറ്റ് സിനിമ സംപ്രേഷണം ചെയ്തതെന്നും ചാനല്‍ വിശദീകരിച്ചിരുന്നു.കെ.പി.സി.സിയുടെ ഔദ്യോഗിക ചാനലാണ് ജയ്ഹിന്ദ്. കെ.പി.സി.സി അധ്യക്ഷനാണ് ചാലനിന്റെ പ്രസിഡന്റ്. കെ.പി മോഹനനാണ് ചാനല്‍ സി.ഇ.ഒയും എഡിറ്ററും.
Leave a Reply