Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജക്കാത്ത: ജനവാസ കേന്ദ്രത്തില്‍ പിടിച്ചെടുത്ത കഞ്ചാവ് കത്തിച്ചതിനെ തുടര്‍ന്ന് നാട്ടുകാർ ബോധരഹിതരായി. ഇന്തോനേഷ്യയിലെ താംഗറാംഗ് നഗരത്തിലെ ജനങ്ങളാണ് കഞ്ചാവ് കത്തിച്ച പുക ശ്വസിച്ച് കുഴഞ്ഞു വീണത്. 10 ലക്ഷം ഡോളര്‍ വിലമതിക്കുന്ന കഞ്ചാവാണ് നശിപ്പിച്ചത്. മൂന്ന് ടണ്ണിലേറെയുണ്ടായിരുന്നു ജനവാസ കേന്ദ്രത്തില്‍ വച്ച് പിടിച്ചെടുത്ത കഞ്ചാവ്. പോലീസ് പ്രത്യേക മാസ്‌ക്കുകള്‍ ധരിച്ചശേഷമാണ് കഞ്ചാവു പൊതികള്‍ തീയിട്ടത്. എന്നാൽ കഞ്ചാവ് കത്തിക്കുന്ന വിവരം പോലീസ് നഗരവാസികളെ നേരത്തേ അറിയിച്ചിരുന്നില്ല. അതിനാൽ നഗരവാസികള്‍ ഈ പുകയില്‍ കുഴയുകയായിരുന്നു. പുക ശ്വസിച്ച നഗരവാസികള്‍ തലവേദനയും, മയക്കവും കാരണം അവശരായിത്തീർന്നു.
Leave a Reply