Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോട്ടയം∙ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്താൻ കളമൊരുങ്ങുന്നു. ചോദ്യം ചെയ്യലിനായി ഹാജരാകാൻ നോട്ടിസ് അയയ്ക്കും. ഇ–മെയിൽ വഴിയും ജലന്തർ പൊലീസ് മുഖേനയും നോട്ടിസ് എത്തിക്കുന്നതിനാണു നീക്കം. അറസ്റ്റിൽ ഇന്നു തീരുമാനമുണ്ടാകുമെന്ന് വൈക്കം ഡിവൈഎസ്പി അറിയിച്ചു. ഇന്നു ചേരുന്ന യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. ചുരുങ്ങിയ സമയത്തിനുള്ളിൽ ഹാജരാകണമെന്നാണ് ആവശ്യപ്പെടുക. ബിഷപ്പിന്റെയും പരാതിക്കാരിയായ കന്യാസ്ത്രീയുടെയും മൊഴിയിൽ ചില വൈരുദ്ധ്യങ്ങൾ ശ്രദ്ധയിൽപ്പെട്ടിരുന്നു. ബിഷപ്പിന്റെ മൊഴിയിൽ പറഞ്ഞിരുന്ന കാര്യങ്ങൾ തെറ്റാണെന്നും അന്വേഷണ സംഘം കണ്ടെത്തി. കന്യാസ്ത്രീയെ പരിചയമില്ലെന്നായിരുന്നു ബിഷപ്പിന്റെ മൊഴി. എന്നാൽ ഇരുവരും ഒപ്പമുള്ള ചിത്രം കണ്ടെത്തിയതോടെ ഇതു തെറ്റാണെന്നു തെളിഞ്ഞിരുന്നു.
അതേസമയം, കന്യാസ്ത്രീ നൽകിയ പരാതിയിൽ, ബിഷപ്പിനെ ചോദ്യംചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിശ്ചയിക്കാൻ പൊലീസ് സംഘം ഇന്നു രാവിലെ 11ന് യോഗം ചേരും. ഐജി വിജയ് സാക്കറെ, ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ, കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ.സുഭാഷ് എന്നിവർ പങ്കെടുക്കും. ഇതുവരെയുള്ള തെളിവുകൾ വിലയിരുത്തുന്ന സംഘം തുടർനടപടിയെപ്പറ്റി സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശം തേടും. ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഹൈടെക് സെല്ലിൽ ചോദ്യംചെയ്യുമെന്നാണു പൊലീസ് നൽകുന്ന സൂചന.
ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെ കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 77 ദിവസം പിന്നിടുന്നു. ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതില്‍ കോടതിയുടെ വിമര്‍ശനവും നാടെങ്ങും ഉയരുന്ന പ്രതിഷേധവുമാണ് അന്വേഷണ സംഘത്തിന്‍റെ ഇന്നത്തെ യോഗം നിര്‍ണായകമാക്കുന്നത്. ഐജി വിജയ് സാക്കറെയുടെ നേതൃത്വത്തില്‍ ചേരുന്ന യോഗത്തില്‍ ബിഷപ്പിനെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ ഉണ്ടാകില്ലെന്നാണു പ്രതീക്ഷ.
2014, 16 കാലഘട്ടത്തില്‍ ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നു കന്യാസ്ത്രീയുടെ പരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം നടന്നു. കന്യാസ്ത്രീ, ബിഷപ്പ്, കര്‍ദിനാള്‍ ഉള്‍പ്പെടെ ഒരു ഡസനിലേറെ പേരുടെ മൊഴിയെടുത്തു. കന്യാസ്ത്രീയുടെ രഹസ്യമൊഴിക്കു പുറമെ നാടുക്കുന്ന് മഠത്തിലെ സന്ദര്‍ശക റജിസ്റ്റര്‍, വൈദ്യ പരിശോധന റിപ്പോര്‍ട്ട് ഉള്‍പ്പെടെ ബിഷപ്പിനെ കുരുക്കിലാക്കുന്ന തെളിവുകളും കണ്ടെത്തി. കന്യാസ്ത്രീയെ അറിയില്ലെന്നും പീഡനം നടന്ന മഠത്തില്‍ താമസിച്ചിട്ടില്ലെന്ന ബിഷപ്പിന്‍റെ മൊഴി കുരുക്കു മുറുക്കി. അന്വേഷണം ക്രൈംബാഞ്ചിനു വിട്ട് അന്വേഷണം അട്ടിമറിച്ച് ബിഷപ്പിനെ രക്ഷിക്കാനും ശ്രമം നടന്നു.
അതേസമയം, ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരം അഞ്ചാംദിവസത്തിലേക്കു കടക്കുകയാണ്. ഹൈക്കോടതി ജംക്‌ഷനില്‍ നടക്കുന്ന റിലേ നിരാഹാരസമരത്തോടനുബന്ധിച്ച് ഇന്ന് സാംസ്കാരിക സമ്മേളനവും സംഘടിപ്പിച്ചിട്ടുണ്ട്. സിനിമാ, സാഹിത്യമേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ സാംസ്കാരിക സമ്മേളനത്തില്‍ പങ്കെടുക്കും. സംവിധായകന്‍ മേജര്‍ രവി, കവിയും നടനുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയവര്‍ കഴിഞ്ഞദിവസം സമരപ്പന്തലിലെത്തി കന്യാസ്ത്രീകള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ സമരം നടത്തുന്നത്.
Leave a Reply