Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 9:48 pm

Menu

Published on September 15, 2014 at 10:02 am

കശ്മീര്‍ പ്രളയം: കുടുങ്ങിക്കിടക്കുന്നത് ഒരു ലക്ഷം പേര്‍;രണ്ട് ലക്ഷം പേരെ രക്ഷിച്ചു

jammu-and-kashmir-floodsover-184000-people-rescued-in-flood-hit

ശ്രീനഗര്‍: കാശ്മീരിലെ പ്രളയമേഖലയിൽ ഒരു ലക്ഷത്തോളം പേര്‍ കുടുങ്ങികിടക്കുന്നതായി റിപ്പോർട്ട് . ഇതേവരെ രണ്ടുലക്ഷത്തോളം പേരെയാണ് സേനയും ദേശീയ ദുരന്തനിവാരണ സേനയും ചേര്‍ന്നു രക്ഷിച്ചത്. ഇന്നലെ രാവിലെ വീണ്ടും മഴ പെയ്തതു രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തി. വൈകുന്നേരത്തോടെയാണു സേനയ്ക്കും എന്‍ഡിആര്‍എഫിനും പ്രവര്‍ത്തനം പുനരാരംഭിക്കാനായത്. മോശം കാലാവസ്ഥ മൂലം ഹെലികോപ്ടര്‍ വഴിയുളള രക്ഷാപ്രവര്‍ത്തനം കഴിഞ്ഞ ദിവസം തടസ്സപ്പെട്ടെങ്കിലും ഉച്ചയ്ക്ക് ശേഷം പുനഃസ്ഥാപിച്ചിരുന്നു.സംസ്ഥാനത്ത് 5700 കോടിയുടെ നഷ്ടമാണ് കേന്ദ്ര സംഘം വിലയിരുത്തിയത്. ദുരന്തം പതിമൂന്ന് നാള്‍ പിന്നിടുമ്പോള്‍ മരണം ഇരുന്നൂറായി. ജമ്മുകശ്മീരിനെ പുനര്‍നിര്‍മിക്കാന്‍ 6000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്ന് കണക്കാക്കുന്നതായി സംസ്ഥാന റവന്യു, ദുരിതാശ്വാസ, പുനരധിവാസവകുപ്പ് സെക്രട്ടറി വിനോദ് കൗള്‍ പറഞ്ഞു.ശ്രീനഗറിന്റെ 60 ശതമാനവും വെള്ളത്തിലാണ്. തെക്കന്‍കശ്മീരിലെ അനന്ത്‌നാഗ്, കുല്‍ഗാം, ഷോപിയാന്‍, പുല്‍വാമ എന്നിവയാണ് പ്രളയം ഗുരുതരമായി ബാധിച്ച മറ്റു ജില്ലകള്‍. ശ്രീനഗറിലെ അഞ്ച് പ്രധാന ആസ്പത്രികളുടെ പ്രവര്‍ത്തനം അവതാളത്തിലായി. ലക്ഷങ്ങള്‍ വിലവരുന്ന ചികിത്സാ ഉപകരണങ്ങള്‍ മുഴുവനും കേടായി.രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 15,000 വിനോദ സഞ്ചാരികള്‍ ഇപ്പോഴും ശ്രീനഗര്‍ വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുകയാണ്. ശ്രീനഗറില്‍ സൈന്യം ബോട്ടുകളില്‍ നിരവധി പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നല്ല പങ്കും പലയിടത്തും കുടുങ്ങിക്കിടക്കുന്നതിനാല്‍ വകുപ്പുകളുടെ പ്രവര്‍ത്തനം കാര്യക്ഷമല്ല.പ്രളയ അവസരം മുതലെടുത്ത് തീവ്രവാദികള്‍ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറുന്നത് തടയാനായി കശ്മീര്‍ അതിര്‍ത്തികളില്‍ സുരക്ഷ ശക്തമാക്കി. അതേ സമയം, രക്ഷാപ്രവര്‍ത്തനത്തിലും ദുരിതാശ്വാസ സഹായമത്തെിക്കുന്നതിലും സംസ്ഥാന സര്‍ക്കാര്‍ അലംഭാവം കാട്ടുന്നതായി ആരോപിച്ച് പലയിടത്തും ജനങ്ങള്‍ ഭരണകൂട സംവിധാനങ്ങള്‍ക്കെതിരെ രംഗത്ത് വന്നു.

Loading...

Leave a Reply

Your email address will not be published.

More News