Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 27, 2024 6:53 am

Menu

Published on May 20, 2014 at 11:27 am

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന് സിപിഐ മുഖപത്രം

janayumgam-editorial-about-cpi-party

തിരുവനതപുരം കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഒന്നിക്കണമെന്ന്  നിര്‍ദേശവുമായി  സിപിഐ മുഖപത്രമായ ജനയുഗത്തില്‍ മുഖപ്രസംഗം.പതിവുകള്‍ തെറ്റിച്ചാണ് തങ്ങള്‍ ഇന്ന് മുഖം പ്രസംഗം എഴുതുന്നത് എന്നറിയിച്ചാണ് മുഖപ്രസംഗം ആരംഭിക്കുന്നത്. കാല്‍കീഴിലെ മണ്ണൊലിക്കുന്നത് കാണാതെ പോകരുത്. പുതിയ വെല്ലുവിളികള്‍ നേരിടാന്‍ ഇതല്ലാതെ മാര്‍ഗ്ഗമില്ലെന്നും ജനയുഗത്തിന്റെ മുഖപ്രസംഗം വിശദീകരിക്കുന്നു.ഒരു തെരഞ്ഞെടുപ്പ് പരാജയംകൊണ്ട് എല്ലാം അവസാനിക്കുന്നില്ല. തോല്‍വി വെറുതെ സംഭവിക്കുന്നതല്ല. അതിന് കൃത്യമായ കാരണങ്ങളുണ്ടാകും. ആ കാരണങ്ങള്‍ കണ്ടത്തൊനും ആവശ്യമായ തിരുത്തലുകള്‍ക്ക് സന്നദ്ധമാകാനുമാണ് ഓരോ പരാജയവും കമ്മ്യൂണിസ്റ്റുകാരെ ആഹ്വാനം ചെയ്യുന്നത്. ജനങ്ങളുടെ ഹൃദയവികാരങ്ങള്‍ക്ക് അര്‍ഹിക്കുന്ന പരിഗണന നല്‍കാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കഴിയണം. അതിന് അമാന്തം സംഭവിച്ചാല്‍ അത് ചരിത്രപരമായ തെറ്റായിരിക്കുമെന്നും മുഖപ്രസംഗത്തിലുണ്ട്.രാജ്യം പുതിയ രാഷ്ട്രീയ അനുഭവങ്ങളിലേക്ക് ചുവടു വയ്ക്കുകയാണ്. കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരാജയം നേരിട്ടുവെന്നും ജനങ്ങള്‍ വെറുത്ത കോണ്‍ഗ്രസിന്റെ സാമ്പത്തിക നയത്തിന്റെ അക്രമാസക്ത വക്താക്കളാണ് ഇനി അധികാരത്തിലെത്തുന്നതെന്നും മുഖപ്രസംഗം പറയുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കമ്മ്യൂണിസ്റ്റുകളുടെ ശേഷി പരീക്ഷിക്കപ്പെടുകയാണ്. ഇത്തരമൊരു ദശാസന്ധിയില്‍ ജനങ്ങള്‍ക്ക് പ്രതീക്ഷയര്‍പ്പിക്കാന്‍ കഴിയുന്നത് ഇടതുപക്ഷത്തില്‍ മാത്രമാണെന്നും മുഖപ്രസംഗം ഓര്‍മ്മിപ്പിക്കുന്നു.

Loading...

Leave a Reply

Your email address will not be published.

More News