Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ടോക്കിയോ: വന്‍ ഭൂകമ്പത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച സുനാമി മുന്നറിയിപ്പ് ജപ്പാന്‍ പിന്‍വലിച്ചു. 2011 മാര്‍ച്ചില്‍ വന്‍ നാശനഷ്ടം ഉണ്ടാക്കിയ ഭൂകമ്പത്തിന്റെ തുടര്‍ ചലനമാണ് ഇതെന്നാണ് ജപ്പാനീസ് കാലാവസ്ഥാ നിരീക്ഷണ വിദഗ്ധരുടെ നിഗമനം.സുനാമി ഭീഷണി മുന്നറിയിപ്പ് ഉണ്ടായതിനെ തുടര്‍ന്ന് ആയിരക്കണക്കിന് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കടലില്‍ ഇറങ്ങരുതെന്നും പസഫിക് തീരത്ത് സൂനാമി ഉണ്ടാവുമെന്നും പ്രചാരണം ഉണ്ടായിരുന്നു. എന്നാല്‍, ഇതിന് സാധ്യതയില്ല എന്നാണ് ഇപ്പോൾ ഹവായിയിലെ പസഫിക് സുനാമി വാണിംഗ് സെന്റര്‍ പറയുന്നത്. ജപ്പാനിലെ ഹൊന്‍ഷു ദ്വീപിലാണ് റിക്ടര്‍ സ്‌കെയിലില്‍ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. യുഎസ് ജിയോളജിക്കല്‍ സര്‍വേ അധികൃതരാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഏകദേശം 1.3 മില്യണ്‍ ജനങ്ങള്‍ താമസിക്കുന്ന പ്രദേശമാണ് ഇവിടം. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഹൊന്‍ഷു ദ്വീപില്‍ നിന്ന് 77 കിലോമീറ്റര്‍ അകലെയുള്ള മിയാക്കോയിലാണ് ഭൂചലനത്തിൻറെ പ്രഭവകേന്ദ്രം.
Leave a Reply