Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജയ്പുര്‍ : സീറ്റിനെ ചൊല്ലി പാര്‍ട്ടിയുമായി ഇടഞ്ഞ മുതിര്‍ന്ന ബി.ജെ.പി. നേതാവ് ജസ്വന്ത് സിങ് രാജസ്ഥാനിലെ ബാര്‍മര്‍ ലോക്‌സഭാ സീറ്റില്‍ സ്വതന്ത്രനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. എന്നാല്‍ , ജസ്വന്ത് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിട്ടില്ല.
2004ല്‍ ജസ്വന്തിന്‍റെ മകന്‍ മാനവേന്ദ്ര സിങ് മത്സരിച്ചു വിജയിച്ച മണ്ഡലത്തില്‍ ഇത്തവണ ജസ്വന്തിനെ തഴഞ്ഞ് കോണ്‍ഗ്രസില്‍ നിന്നെത്തിയ സോനാറാം ചൗധരിയെയാണ് ബി.ജെ.പി. സ്ഥാനാര്‍ഥിയാക്കിയത്. രാജസ്ഥാന്‍ മുഖ്യമന്ത്രി വിജയരാജ സിന്ധ്യയുടെ നോമിനിയാണ് സോന റാം ചൗധരി എന്നതാണ് ജസ്വന്തിനെ തഴയാന്‍ കാരണം.
ജന്മനാട്ടിലെ സീറ്റ് നിഷേധിക്കപ്പെട്ടതില്‍ ക്ഷുഭിതനായ ജസ്വന്ത് കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തനിക്ക് സീറ്റ് നിഷേധിച്ചതിന് പാര്‍ട്ടി നിരത്തിയ ന്യായങ്ങള്‍ ശരിയല്ലെന്നും ജസ്വന്ത് പറഞ്ഞിരുന്നു. ജസ്വന്ത് സിങ് എന്‍.ഡി.എ സര്‍ക്കാരില്‍ വിദേശകാര്യത്തിന് പുറമെ ധനകാര്യം, പ്രതിരോധ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
Leave a Reply