Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി: മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയും ബി.ജെ.പി മുൻ നേതാവുമായ ജസ്വന്ത് സിംഗിൻറെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം വീടിനകത്ത് വെച്ച് വീണ് അദ്ദേഹത്തിൻറെ തലയ്ക്ക് ഗുരുതരമായ പരിക്കേൽക്കുകയായിരുന്നു. വീണയുടൻ തന്നെ അദ്ദേഹത്തിൻറെ ബോധം നഷ്ടപ്പെട്ടിരുന്നതായി വീട്ടുകാർ പറഞ്ഞു. ഇതിനെ തുടർന്ന് ജസ്വന്ത് സിംഗിനെ ഡല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്കാനിങ്ങിൽ തലച്ചോറിന് പൊട്ടലുള്ളതായി കണ്ടെത്തി . തുടർന്ന് അദ്ദേഹത്തെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ അദ്ദേഹത്തിൻറെ നില അതീവ ഗുരുതരമാണെന്നും ജീവൻരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തുന്നതെന്നും ഡോക്ടർമാർ അറിയിച്ചു. നിരവധി രാഷ്ട്രീയ നേതാക്കൾ അദ്ദേഹത്തെ ആശുപത്രിയിലെത്തി സന്ദർശിക്കുന്നുണ്ട്. ബിജെപി സ്ഥാപക നേതാക്കളിലൊരാലായ ജസ്വന്ത് സിംഗിന് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്വന്തം മണ്ഡലമായ ബാർമർ ലോകസഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കാനുള്ള അനുവാദം പാർട്ടി നിഷേധിച്ചിരുന്നു. ഇതിനെ തുടർന്ന് തുടര്‍ന്ന് ജസ്വന്ത് സിംഗ് ബി.ജെ.പി. വിട്ടിരുന്നു.
Leave a Reply